Pakistan Boat : ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടുകൾ കണ്ടെത്തിയ സംഭവം, ആറ് പാക്ക് സ്വദേശികൾ പിടിയിൽ

Published : Feb 11, 2022, 03:12 PM ISTUpdated : Feb 11, 2022, 03:17 PM IST
Pakistan Boat : ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടുകൾ കണ്ടെത്തിയ സംഭവം, ആറ് പാക്ക് സ്വദേശികൾ പിടിയിൽ

Synopsis

ബിഎസ്എഫും ഗുജറാത്ത് പൊലീസും വ്യോമസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് രണ്ട് ഘട്ടങ്ങളിലായി ആറ് പേരെ കണ്ടെത്തിയത്.

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ആറ് പാക്കിസ്ഥാൻ സ്വദേശികളെ കണ്ടെത്തി. ബിഎസ്എഫും ഗുജറാത്ത് (Gujarat) പൊലീസും വ്യോമസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് രണ്ട് ഘട്ടങ്ങളിലായി ആറ് പേരെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച അർദ്ധരാത്രിയോടെ ബിഎസ്എഫിന്റെ  പതിവ് നിരീക്ഷണത്തിനിടെയാണ് 11 ബോട്ടുകൾ ബുജ് തീരത്തെ കടലിടുക്കിൽ കണ്ടെത്തിയത്.  ഇതിന്റെ അടിസ്ഥാനത്തിൽ വ്യാപകമായി തിരച്ചിൽ നടത്തുകയായിരുന്നു. 

പാക് മത്സ്യബന്ധന ബോട്ടുകളിൽ എത്തിയവർ എവിടെ? കണ്ടെത്തിയത് ഒഴിഞ്ഞ 11 ബോട്ടുകൾ, വ്യാപക തെരച്ചിൽ

പതിനൊന്ന് ബോട്ടുകൾ കണ്ടെത്തിയതിനാൽ കൂടുതൽ പേർ രാജ്യത്തേക്ക് എത്തിയിട്ടുണ്ടായേക്കുമെന്ന നിഗമനത്തിലാണ് തിരച്ചിൽ സംഘം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ബോട്ടിലുള്ളവർ കരയിലേക്ക് കടന്നോ അതോ തീരമേഖലയിൽ ഒളിച്ചിരിക്കുകയാണോ എന്നാണ് സംശയം. കണ്ടൽ കാടുകൾ നിറഞ്ഞ ചതുപ്പ് മേഖലയായതിനാൽ തെരച്ചിൽ ദുഷ്കരമാണ്. വ്യോമസേനയുടെ തിരച്ചിലിനായി മൂന്ന് സംഘങ്ങളെ ഹെലികോപ്റ്ററിലെത്തിച്ച് ഇന്നലെ മൂന്നിടങ്ങളിലായി എയർ ഡ്രോപ് ചെയ്തിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേരളത്തിലെ എസ്ഐആർ: തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി
സ്ത്രീകള്‍ക്കുള്ള 'ശക്തി' കെഎസ്ആർടിസിയുടെ ശക്തി ചോർത്തിയെന്ന് പ്രതിപക്ഷം; സിദ്ധരാമയ്യ സർക്കാർ കുടിശ്ശിക വരുത്തിയത് 4000 കോടി