കളിക്കുന്നതിനിടെ ഓവുചാലിന്‍റെ സമീപത്തെ ഇരുമ്പുദണ്ഡ് തുളഞ്ഞുകയറി ആറുവയസ്സുകാരന് ഗുരുതരപരിക്ക്

Web Desk   | Asianet News
Published : Jan 27, 2020, 03:19 PM IST
കളിക്കുന്നതിനിടെ ഓവുചാലിന്‍റെ സമീപത്തെ ഇരുമ്പുദണ്ഡ് തുളഞ്ഞുകയറി ആറുവയസ്സുകാരന് ഗുരുതരപരിക്ക്

Synopsis

മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ റോഡിൽ വീണ അർജ്ജുന്റെ വയറിൽ ഇരുമ്പുദണ്ഡ് തുളഞ്ഞുകയറുകയായിരുന്നു. 

ബെംഗളൂരു:  നിർമ്മാണം പാതിവഴിയിൽ നിർത്തിവെച്ച ഓവുചാലിന്‍റെ പുറത്തേയ്ക്ക് തള്ളി നിന്നിരുന്ന ഇരുമ്പുദണ്ഡ് തുളഞ്ഞുകയറി ആറുവയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. ബെംഗളൂരു നെലമംഗലയിലെ മദനായകനഹള്ളിയിൽ ജനുവരി 18 നാണ് സംഭവം. നെലമംഗല സ്വദേശിയായ വിജേഷിന്റെ മകനായ അർജുനാണ് പരിക്കേറ്റത്.

മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ റോഡിൽ വീണ അർജ്ജുന്റെ വയറിൽ ഇരുമ്പുദണ്ഡ് തുളഞ്ഞുകയറുകയായിരുന്നു. സംഭവിച്ചതെന്തെന്ന് മനസ്സിലാവാതെ കുട്ടികൾ അർജ്ജുനെ എഴുനേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും വേദനകൊണ്ട് പുളഞ്ഞ കുട്ടിയെ പിന്നീട് നാട്ടുകാർ  ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനായ കുട്ടി സുഖം പ്രാപിച്ചു വരികയാണ്.

സംഭവത്തിൽ കൺസ്ട്രക്ഷൻ എൻജിനീയർ, പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫീസർ എന്നിവർക്കെതിരെ വിജേഷ് പരാതി നൽകിയിട്ടുണ്ട്. സ്ഥലമുടമയുമായുള്ള ഭൂമി തർക്കത്തെ  തുടർന്നാണ് ഡ്രെയിനേജ് നിർമ്മാണം നിർത്തിവെച്ചതെന്ന് പഞ്ചായത്ത് ഡവലപ്മെന്റ് ഓഫീസർ വി കെ അനസൂയ പറഞ്ഞു.

കുട്ടിയ്ക്ക് അപകടം പറ്റിയതിൽ ഖേദിക്കുന്നുവെന്നും കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പുവരുത്തുമെന്നും അവർ വ്യക്തമാക്കി.വിജേഷിന്റെ പരാതിയിൽ ഭൂവുടമയേയും പഞ്ചായത്ത് ഓഫീസറെയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തു.

PREV
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്