ആറുവയസുകാരനെ വളഞ്ഞിട്ട് കടിച്ചുകീറി തെരുവുനായക്കൂട്ടം

Published : Sep 18, 2021, 01:35 PM IST
ആറുവയസുകാരനെ വളഞ്ഞിട്ട് കടിച്ചുകീറി തെരുവുനായക്കൂട്ടം

Synopsis

വീടിനു മുന്നില്‍ കളിക്കുകയായിരുന്നു കുട്ടിയുടെ അടുത്തേയ്ക്ക്  നായ്ക്കൂട്ടം പെട്ടെന്ന് പാഞ്ഞെത്തിയായിരുന്നു ആക്രമണം.  ആറുവയസുകാരനെ തെരുവുനായ്കള്‍ കടിച്ചകീറുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു

തമിഴ്‌നാട് തിരുപ്പൂരില്‍ ആറു വയസ്സുകാരന് നേരെ തെരുവുനായ്ക്കളുടെ കൂട്ട ആക്രമണം. അഞ്ച് നായ്ക്കള്‍ ചേര്‍ന്നാണ് വട്ടം വളഞ്ഞ് കുട്ടിയെ ആക്രമിച്ചത്. പരിക്കേറ്റ പ്രകാശിനെ തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് വയസുകാരനെ തെരുവുനായ്കള്‍ കടിച്ചകീറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

വീടിനു മുന്നില്‍ കളിക്കുകയായിരുന്നു പ്രകാശിനടുത്തേയ്ക്ക്  നായ്ക്കൂട്ടം പെട്ടെന്ന് പാഞ്ഞെത്തിയായിരുന്നു ആക്രമണം. കുട്ടിയുടെ അച്ഛന്‍ രാമസ്വാമി എത്തി നായ്ക്കളെ തുരത്തിയതിനാൽ കഷ്ടിച്ച് രക്ഷപ്പെട്ടു. ആറുവയസുകാരന്‍റെ  കയ്ക്കും കാലിനും നായകളുടെ കടിയേറ്റ് കുട്ടിക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.

 

തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് പ്രകാശ്.കഴിഞ്ഞ കുറച്ചു ദിവസമായി പ്രദേശത്ത് തെരുവു നായ്ക്കളുടെ ശല്യം കൂടിയതായി നാട്ടുകാര്‍ പറഞ്ഞു. ബൈക്കിന് പിറകെ നായ്ക്കള്‍ കടിക്കാൻ ഓടിയെത്തി ആളുകൾ അപകടത്തില്‍പ്പെടുന്നതും ഈ പ്രദേശത്ത് പതിവാണ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹണിമൂണിൽ കല്ലുകടിയായി വിവാഹ പൂർവ്വ ബന്ധം, ശ്രീലങ്കൻ ഹണിമൂൺ പാതിവഴിയിൽ വിട്ടു, ദിവസങ്ങളുടെ ഇടവേളയിൽ ആത്മഹത്യ
വൻ പ്രതിഷേധം ഫലം കണ്ടു, മുൻ ഉത്തരവ് മരവിപ്പിച്ച് സുപ്രീം കോടതിയുടെ തീരുമാനം; ആരവല്ലി മലനിരകളെ കുറിച്ച് പഠിക്കാൻ പുതിയ സമിതിയെ നിയോഗിക്കും