
ജയ്പൂർ: രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ രണ്ട് ഇരുചക്രവാഹനങ്ങളുമായി കാർ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. ബുധനാഴ്ച രാത്രി സൂറത്ത്ഗഡ്-അനുപ്ഗഡ് സംസ്ഥാന പാതയിലാണ് അപകടം. മതപരമായ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. മൂന്ന് പേർ സംഭവസ്ഥലത്തും മൂന്ന് പേർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചതെന്ന് ബിജയ് നഗർ പോലീസ് സ്റ്റേഷൻ ഇൻചാർജ് ഗോവിന്ദ് റാം പറഞ്ഞു. കാർ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. താരാചന്ദ് (20), മനീഷ് (24), സുനിൽകുമാർ (20), രാഹുൽ (20), ശുഭ്‌കരൻ (19), ബൽറാം (20) എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. രണ്ട് ബൈക്കുകളിലായി ആറ് യുവാക്കൾ തങ്ങളുടെ ഗ്രാമമായ ബക്തവാർപൂരിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് ഓഫിസർ പറഞ്ഞു. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിതവേഗവും അശ്രദ്ധയും മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം, എന്നാൽ വിശദമായ അന്വേഷണത്തിന് ശേഷമേ പൂർണമായ ചിത്രം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രദേശവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam