നിയന്ത്രണം നഷ്ടമായ ചെറുവിമാനം പാടത്തേക്ക് ഇടിച്ചിറങ്ങി; ആറ് പേർക്ക് പരിക്ക്, അപകടമുണ്ടായത് ഒഡിഷയിൽ

Published : Jan 10, 2026, 06:26 PM IST
 Rourkela small plane crash

Synopsis

അപകടത്തിൽ പൈലറ്റും കോപൈലറ്റും ഉൾപ്പെടെ ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. എയർ ക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

റൂർക്കല: ഒഡിഷയിലെ റൂർക്കലയിൽ ചെറുവിമാനം തകർന്നുവീണു. വിമാനത്തിൽ ഉണ്ടായിരുന്ന നാല് യാത്രക്കാർക്കും പൈലറ്റിനും കോപൈലറ്റിനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് 12:30 ഓടെ ഭുവനേശ്വറിൽ നിന്ന് റൂർക്കലയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടമായ വിമാനം മരത്തിൽ ഇടിച്ച ശേഷം ഒരു പാടത്തേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.

ഉടൻ തന്നെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.9 സീറ്റർ പ്രൈവറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെക്കുറിച്ച് എയർ ക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

"റൂർക്കലയിൽ നിന്ന് ഭുവനേശ്വറിലേക്ക് ആറ് യാത്രക്കാരുമായി പോയ എ-1 ഒൻപത് സീറ്റുള്ള സ്വകാര്യ വിമാനം അപകടത്തിൽപ്പെട്ടു. യാത്രക്കാർക്ക് പരിക്കേറ്റെങ്കിലും സുരക്ഷിതരാണ്. റൂർക്കലയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള ജൽഡയിലാണ് അപകടം സംഭവിച്ചത്. ദൈവകൃപയാൽ വലിയ അപകടമല്ല ഉണ്ടായത്"- ഒഡിഷ വാണിജ്യ, ഗതാഗത മന്ത്രി ബി ബി ജെന പറഞ്ഞു. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനെ സ്ഥിതിഗതികൾ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഭുവനേശ്വറിൽ നിന്ന് റൂർക്കലയിലേക്ക് പോവുകയായിരുന്നു വിമാനം. റൂർക്കലയിൽ എത്തുന്നതിന് 10 കിലോമീറ്റർ മുൻപ് ക്രാഷ് ലാൻഡിംഗാണ് സംഭവിച്ചത്. ഇന്ത്യവൺ എയർ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടർ പ്രസന്ന പ്രധാൻ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിഞ്ചുകുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി 27കാരിയായ അമ്മ; പിന്നാലെ ജീവനൊടുക്കി
സ്ത്രീകളുടെ നിഴൽരൂപങ്ങളെപോലും വെറുതെ വിട്ടില്ല, ചുവർചിത്രങ്ങളെ അശ്ലീലമാക്കി; രാജ്യത്തിന് നാണക്കേടായി ഗ്വാളിയോറിലെ ആക്രമണം