കിണറ്റിലിറങ്ങിയത് മലമ്പാമ്പിനെ രക്ഷിക്കാൻ; പാമ്പ് വരിഞ്ഞുമുറുക്കി, 55കാരന് ദാരുണാന്ത്യം

Published : Sep 13, 2022, 03:59 PM ISTUpdated : Sep 13, 2022, 08:26 PM IST
കിണറ്റിലിറങ്ങിയത് മലമ്പാമ്പിനെ രക്ഷിക്കാൻ; പാമ്പ് വരിഞ്ഞുമുറുക്കി, 55കാരന്  ദാരുണാന്ത്യം

Synopsis

തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണത്താണ് സംഭവം നടന്നത്. കര്‍ഷകനായ ചിന്നസ്വാമിയുടെ കിണറ്റിലാണ് ഒരാഴ്ച മുമ്പ് മലമ്പാമ്പ് വീണത്. 50 അടി താഴ്ചയുള്ള കിണറാണിത്.  പാമ്പിനെ പുറത്തെത്തിക്കാന്‍ പല വഴികളും നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. 

ചെന്നൈ: കിണറ്റില്‍ വീണ മലമ്പാമ്പിനെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ  പാമ്പ് പിടുത്തക്കാരന്  ദാരുണാന്ത്യം. പാമ്പ് പിടിത്തക്കാരനായ ജി നടരാജൻ (55) ആണ് മരിച്ചത്. പത്തടി നീളമുള്ള പെരുമ്പാമ്പാണ് നടരാജന്റെ കഴുത്തില്‍ വരിഞ്ഞുമുറുക്കിയത്.   രക്ഷപ്പെടാന്‍ ആവുംവിധം ശ്രമിച്ചെങ്കിലും  പാമ്പുമായി  കിണറ്റില്‍ വീണ നടരാജ് ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 
  
തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണത്താണ് സംഭവം നടന്നത്. കര്‍ഷകനായ ചിന്നസ്വാമിയുടെ കിണറ്റിലാണ് ഒരാഴ്ച മുമ്പ് മലമ്പാമ്പ് വീണത്. 50 അടി താഴ്ചയുള്ള കിണറാണിത്.  പാമ്പിനെ പുറത്തെത്തിക്കാന്‍ പല വഴികളും നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. കഴിഞ്ഞയിടയ്ക്ക്  മഴ പെയ്തതിനാൽ കിണറിന്റെ മുക്കാൽ ഭാ​ഗവും വെള്ളമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് പാമ്പിനെ പുറത്തെടുക്കാനായി  നടരാജനെ ചിന്നസ്വാമി സമീപിച്ചത്. തുടർന്ന്, തങ്കളാഴ്ച രാവിലെ എട്ടു മണിയോടെ നടരാജ് സ്ഥലത്ത് എത്തി.  ഒരു കയറ് ഉപയോഗിച്ചാണ് ഇയാൾ കിണറ്റിലിറങ്ങി‌യത്.

Read Also: നീല നിറം, ദേഹം നിറയെ കുമിളകൾ പോലെ, കൈകാലുകളില്ല, വിചിത്രജീവിയെ കണ്ടെത്തി

എന്നാൽ, നടരാജിന്റെ കാലിലും ശരീരത്തിലും പാമ്പ് വരിഞ്ഞുമുറുക്കി. ഇതില്‍ നിന്ന് രക്ഷപ്പെടാൻ നടരാജ് ശ്രമം തുടങ്ങിയപ്പോഴേക്കും കഴുത്തിലും പാമ്പ് വരിഞ്ഞുമുറുക്കി. തുടർന്ന് പാമ്പുമായി നടരാജ് വെള്ളത്തിലേക്ക് വീണു.  ശ്വാസംമുട്ടിയാകാം ന‌ടരാജ് മരിച്ചതെന്ന് പൊലീസ് പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് വളരെ പണിപ്പെട്ടാണ് നടരാജിനെ പുറത്തെത്തിച്ചത്. അപ്പോഴേക്ക് നടരാജ് മരിച്ചു.    പാമ്പിനെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

 

അതേസമയം, കടുവയ്ക്ക് പിന്നാലെ പുലി കൂടി ഇറങ്ങിയതോടെ  ജനജീവിതം ദുസ്സഹമാകുകയാണ് എന്നാണ് വ‌നാട്ടിൽ നിന്ന് പുറത്തുവരുന്ന വിവരം. ഇന്ന് പുലർച്ചെ നാല് മണിക്കാണ് വയനാട് നെന്മേനി പഞ്ചായത്തിലെ ഗോവിന്ദമൂലയിൽ പുലിയിറങ്ങിയത്. കോന്നാംകോട്ടിൽ സത്യന്‍റെ വീട്ടിലെ വളർത്തുനായയെ പുലി പിടികൂടി. പുലി വരുന്ന ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണിത്. വനപാലകരെത്തി മേഖലയിൽ തിരച്ചിൽ നടത്തിയതിൽ പുലിയുടെ കാൽപാടുകൾ കണ്ടെത്തി.  ജനവാസ മേഖലകളിൽ സ്ഥിരമായി ഇറങ്ങുന്ന പുലിയെ കൂട് വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Read Also: കടുവയ്ക്ക് പിന്നാലെ വയനാട്ടിൽ പുലിയുമിറങ്ങി; വളര്‍ത്തുമൃഗങ്ങളെ പിടിച്ചു, സിസിടിവി ദൃശ്യങ്ങൾ!

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കും, അവ ധരിച്ച് വീഡിയോ ചിത്രീകരിക്കും, മലയാളി യുവാവ് അറസ്റ്റിൽ
കേരളത്തിന് 3 അമൃത് ഭാരത്; സമ്മാനിക്കാനായി നേരിട്ട് നരേന്ദ്ര മോദി എത്തും, പുതിയ ട്രെയിനുകളുടെ സമയവിവരങ്ങൾ അറിയാം