Snake rescued from high court : ജഡ്ജിയുടെ ചേംബറിനുള്ളില്‍ കൂറ്റന്‍ പാമ്പ്; വൈറല്‍ വീഡിയോ

Published : Jan 21, 2022, 04:46 PM IST
Snake rescued from high court : ജഡ്ജിയുടെ ചേംബറിനുള്ളില്‍ കൂറ്റന്‍ പാമ്പ്; വൈറല്‍ വീഡിയോ

Synopsis

ജസ്റ്റിസ് എന്‍.ആര്‍. ബോര്‍ക്കാറുടെ ചേംബറില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. അഞ്ചടിയോളം നീളമുള്ള വിഷമില്ലാത്ത പാമ്പിനെയാണ് കണ്ടെത്തിയത്.  

മുംബൈ: ബോംബെ ഹൈക്കോടതി (Bombay high court)  ജഡ്ജിയുടെ ചേംബറിനുള്ളില്‍നിന്ന് (Judges chamber) കൂറ്റന്‍ പാമ്പിനെ (Snake) കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ജീവനക്കാരനാണ് പാമ്പിനെ കണ്ടത്. കൊവിഡ് കാരണം കോടതി അടച്ചിട്ടിരുന്നതിനാല്‍ ജഡ്ജിയുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കോടതിയിലുണ്ടായിരുന്നില്ല. ജസ്റ്റിസ് എന്‍.ആര്‍. ബോര്‍ക്കാറുടെ ചേംബറില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. അഞ്ചടിയോളം നീളമുള്ള വിഷമില്ലാത്ത പാമ്പിനെയാണ് കണ്ടെത്തിയത്. എന്‍ജിഒ സംഘടനയായ സര്‍പ്പമിത്ര പ്രവര്‍ത്തകര്‍ എത്തി പാമ്പിനെ പിടികൂടി കാട്ടില്‍ തുറന്നുവിട്ടു. കൊവിഡ് കാരണം കോടതിയില്‍ ഓണ്‍ലൈനായിട്ടാണ് ഹിയറിങ്. കഴിഞ്ഞ മാസം കോടതി പരിസരത്തുനിന്ന് കുരങ്ങനെ പിടികൂടിയിരുന്നു.


 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം