കടുപ്പിക്കുമോ നിയമം? 'പോണോ​ഗ്രാഫിക് വീഡിയോകൾക്ക് കടിഞ്ഞാണിടണം'; സുപ്രീംകോടതിയിൽ ഹ‍‍ര്‍ജി

Published : Mar 05, 2024, 08:11 AM ISTUpdated : Mar 05, 2024, 09:28 AM IST
കടുപ്പിക്കുമോ നിയമം? 'പോണോ​ഗ്രാഫിക് വീഡിയോകൾക്ക് കടിഞ്ഞാണിടണം';  സുപ്രീംകോടതിയിൽ ഹ‍‍ര്‍ജി

Synopsis

ഇന്റർനെറ്റ് പോൺ സ്വഭാവിക ലൈംഗികതയെ വളച്ചൊടിക്കുക മാത്രമല്ല, പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഭയാനകമായ വർദ്ധനവിന് കാരണമാകുകയും ചെയ്യുന്നുവെന്ന് ഹർജിയിൽ പറയുന്നുണ്ട്. വർധിച്ചുവരുന്ന ലൈംഗിക കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിന്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള അശ്ലീല കണ്ടന്റുകൾ നിയന്ത്രിക്കാൻ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ടിന് കീഴിലുള്ള അധികാരം വിനിയോഗിക്കാൻ സുപ്രീം കോടതി നിർദേശിക്കണമെന്നും ​ഹർജിയിൽ പറയുന്നു. 

ദില്ലി: ഇന്റർനെറ്റിലൂടെയുള്ള അശ്ലീല ദൃശ്യങ്ങൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. പോണോ​ഗ്രാഫിക് വീഡിയോകൾ ലൈംഗിക കുറ്റകൃത്യങ്ങൾ വർധിപ്പിക്കുന്നതിന് കാരണമാവുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ ഇത്തരം ദൃശ്യങ്ങൾ പ്രചരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. പീഡിയാട്രിക് സർജനായ സഞ്ജയ് കുൽശ്രേഷ്ഠയാണ് വിഷയത്തിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. 

ഇന്റർനെറ്റ് പോൺ സ്വഭാവിക ലൈംഗികതയ്ക്ക് വെല്ലുവിളി മാത്രമല്ല, പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഭയാനകമായ വർദ്ധനവിന് കാരണമാകുകയും ചെയ്യുന്നുവെന്ന് ഹർജിയിൽ പറയുന്നുണ്ട്. വർധിച്ചുവരുന്ന ലൈംഗിക കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിന്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള അശ്ലീല കണ്ടന്റുകൾ നിയന്ത്രിക്കാൻ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ടിന് കീഴിലുള്ള അധികാരം വിനിയോഗിക്കാൻ സുപ്രീം കോടതി നിർദേശിക്കണമെന്നും ​ഹർജിയിൽ പറയുന്നു.

കുട്ടികൾക്കെതിരായ ലൈം​ഗിക അതിക്രമങ്ങൾക്ക് നിരവധി കാരണങ്ങളുണ്ടാവാം. എന്നാൽ 24 മണിക്കൂറും ഏത് പ്രായത്തിലുള്ള ആളുകൾക്കും വളരെ എളുപ്പത്തിൽ ലഭിക്കാവുന്ന പോണാ​ഗ്രോഫിക് വീഡിയോകൾ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് കാരണമാവാം. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ പുരുഷന്മാരിൽ  ജനിപ്പിക്കുന്നതിനും പോണോഗ്രാഫിയുടെ അമിതമായ ദൃശ്യവത്കരണം കാരണമാണെന്ന് ഹർജിയിൽ പറയുന്നു.

തമിഴ്നാട് ഫിലിം അവാർഡ് 2015: മികച്ച സിനിമ 'തനി ഒരുവൻ', നടൻ മാധവൻ, നടി ജ്യോതിക; മറ്റുള്ളവ ഇങ്ങനെ

ഗൂഗിൾപേയ്ക്കും ഫോൺപേയ്ക്കും വെല്ലുവിളി; 'പുതിയ എതിരാളി രംഗത്ത്', നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിൽ ഫ്ളിപ്കാർട്ട്

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രെയിനിലെ ശുചിമുറിയിൽ യുവതിയും യുവാവും, വാതിലടച്ചിട്ടത് 2 മണിക്കൂര്‍! നട്ടംതിരിഞ്ഞ് യാത്രക്കാരും ജീവനക്കാരും
പഠനം പാതിവഴിയിൽ, എങ്ങനെയെങ്കിലും ജോലിക്ക് കയറാൻ തിരക്ക്; ഇന്ത്യയിലെ 'ജെൻ സി' നേരിടുന്ന പ്രതിസന്ധികൾ