ജമ്മു കശ്മീരിൽ പാക് വെടിവെപ്പ്: ഒരു സൈനികൻ മരിച്ചു, തിരിച്ചടിയിൽ 2 പാക് സൈനികരെ വധിച്ചു

By Web TeamFirst Published Jul 30, 2019, 4:58 PM IST
Highlights

താങ്ധർ, സുന്ദർബനി, ഫാർകിയൻ എന്നീ മേഖലകളിൽ പാക് സൈന്യം വ്യാപകമായി വെടിനിർത്തൽ കരാർ ലംഘിക്കുകയായിരുന്നു. മോർട്ടാർ ഷെല്ലുകളുപയോഗിച്ചായിരുന്നു ആക്രമണം. 

ശ്രീനഗർ: ജമ്മു കശ്മീരിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. ഇന്ത്യൻ സൈന്യം ഉടനടി ശക്തമായി തിരിച്ചടിച്ചു. ഇതിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടെന്നാണ് റിപ്പോ‍ർട്ടുകൾ. 

താങ്ധർ, സുന്ദർബനി, ഫാർകിയൻ എന്നീ മേഖലകളിൽ പാക് സൈന്യം വ്യാപകമായി വെടിനിർത്തൽ കരാർ ലംഘിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആക്രമണം തുടങ്ങിയത്. മോർട്ടാർ ഷെല്ലുകളുപയോഗിച്ചായിരുന്നു ആക്രമണം. 

താങ്ധർ സെക്ടറിൽ ആർട്ടിലെറി ഫയറിംഗ് നടക്കുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ആക്രമണം ഇരുരാജ്യങ്ങൾക്കുമിടയിൽ പരസ്പരം നടക്കുന്നത്. 

click me!