
ഹൈദരാബാദ്: ഹൈദരാബാദിലെ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഹൈദരാബാദ് എന്ന പേര് ഭാഗ്യനഗർ എന്നാക്കുമെന്ന് ബിജെപിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉറപ്പുനൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്.
ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന പേരിലേക്ക് മാറ്റാനാകുമോ എന്നാണ് പലരും തന്നോട് സംശയം ചോദിക്കുന്നതെന്നും എന്നാൽ എന്തുകൊണ്ട് ആയിക്കൂടാ എന്നും ആദിത്യനാഥ് ചോദിച്ചു. ഹൈദരാബാദിൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ റാലിയിൽ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.
ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിലെത്തിയതോടെ അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്നാക്കിയെങ്കിൽ എന്തുകൊണ്ട് ഹൈദരാബാദിനെ ഭാഗ്യനഗർ എന്നാക്കിക്കൂടാ എന്ന് ആദിത്യനാഥ് ചോദിച്ചു.
ഹൈദരാബാദില ഭരണകക്ഷിയായ ടിആർഎസും അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ഉം ഒരുമിച്ചാണ് മത്സരിക്കുന്നത്. ഇതിനെതിരെയാണ് ബിജെപി ക്യാംപുകൾ പ്രചരണം നടത്തുന്നത്. ബിജെപിയുടെ കർണാടക എംപിയായ തേജസ്വി സൂര്യ, ഒവൈസിയെ മുഹമ്മദ് അലി ജിന്നയുടെ അവതാരമെന്ന് വിളിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam