പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്ന അമ്മയെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ടു കൊന്നു; മകൻ അറസ്റ്റിൽ

Published : Apr 16, 2026, 07:16 AM IST
son killed mother

Synopsis

പക്ഷാഘാതം വന്ന് തളർന്നു കിടപ്പിലായിരുന്ന 72-കാരിയായ അമ്മയെ മകൻ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തി. കഴിഞ്ഞ നാലഞ്ച് വർഷമായി കിടപ്പിലായിരുന്നു വയോധിക.

ബെംഗളൂരു: തളർന്നു കിടപ്പിലായിരുന്ന വൃദ്ധയായ അമ്മയെ മകൻ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തി. ബെംഗളൂരുവിലെ ആർ ആർ നഗറിൽ ബി ഇ എം എൽ ലേഔട്ടിലാണ് സംഭവം. സവിത്രമ്മ (72) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നാലഞ്ച് വർഷമായി പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്നു ഇവർ. ഞായറാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

കൊലപാതകത്തിന് പിന്നാലെ സവിത്രമ്മയുടെ മകൻ വെങ്കിടേഷിനെ (42) പൊലീസ് കസ്റ്റഡിയിലെടുത്തു. ദീർഘകാലമായി അസുഖബാധിതയായി അമ്മ കിടപ്പിലായതു കാരണമുള്ള മാനസിക വിഷമമാണ് ക്രൂരമായ ഈ പ്രവൃത്തിക്ക് മകനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാലാം നിലയിൽ നിന്ന് താഴേക്ക് വീണ സവിത്രമ്മ സംഭവ സ്ഥലത്തു തന്നെ മരിച്ചു.

സംഭവത്തിൽ ആർ ആർ നഗർ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കൃത്യം നടന്ന സാഹചര്യം വ്യക്തമാകേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനൊപ്പം പ്രതിയുടെ മാനസിക നില വിലയിരുത്തുന്നതിനായി മെഡിക്കൽ പരിശോധനയും നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച; ലോക്സഭ സീറ്റുകൾ 850 ആയി ഉയർത്താനുള്ള നീക്കം ഒന്നിച്ച് എതിർക്കാൻ പ്രതിപക്ഷം
ആവേശം വിതറി പ്രധാനമന്ത്രിയുടെ റോഡ് ഷോ, മണ്ഡല പുനർനിർണയത്തിൽ കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സ്റ്റാലിൻ; തമിഴ്നാട്ടിൽ പോര് മുറുകുന്നു