മുതിർന്ന നേതാക്കൾ ദില്ലിയിൽ പ്രചാരണത്തിന് ഇറങ്ങണമെന്ന് സോണിയയുടെ നിർദേശം

Web Desk   | Asianet News
Published : Jan 13, 2020, 08:40 PM IST
മുതിർന്ന നേതാക്കൾ ദില്ലിയിൽ പ്രചാരണത്തിന് ഇറങ്ങണമെന്ന് സോണിയയുടെ നിർദേശം

Synopsis

അജയ് മാക്കൻ, അരവിന്ദ് സിങ് ലൗലി ഉൾപ്പടെ ഉള്ള മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ് സോണിയ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്.  

ദില്ലി: ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മുതിർന്ന നേതാക്കൾ അടക്കം ഉള്ളവർ ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകണം എന്ന് കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദേശിച്ചു. അജയ് മാക്കൻ, അരവിന്ദ് സിങ് ലൗലി ഉൾപ്പടെ ഉള്ള മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ് സോണിയ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്.

​ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥികളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി. കോൺ​ഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ജനുവരി 14-ന് മുൻപ് പുറത്തു വിടും എന്നാണ് പ്രതീക്ഷിക്കുന്നത്. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളുടെ പട്ടികയും ജനുവരി 14-ന് മുൻപ് പുറത്തു വിടും. ബിജെപി സ്ഥാനാർത്ഥികളുടെ പട്ടിക ജനുവരി മൂന്നാം വാരം പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി യുവാവ്; ബുർഖ ധരിക്കാത്തതു കൊണ്ടുള്ള വൈരാഗ്യമെന്ന് പൊലീസ്
വിസി നിയമനത്തിലെ സമവായം: രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ​ഗവർണർ‌, വിസിമാരെ നിയമിച്ച ഉത്തരവ് കൈമാറി