
ദില്ലി: കൊവിഡ് പ്രതിരോധ പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശുഭാപ്തിവിശ്വാസം നഷ്ടപ്പെട്ടെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അഭിപ്രായപ്പെട്ടു. അപ്രായോഗിക ലോക്ക്ഡൗൺ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ തകർത്തെന്നും അവർ ആരോപിച്ചു.
ലോക്ക്ഡൗൺ മൂലം വിവിധ സ്ഥലങ്ങളിൽ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെ കേന്ദ്രസർക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് സോണിയ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ 20 ലക്ഷം കോടി സാമ്പത്തിക പാക്കേജ് പ്രഖ്യാപനം ക്രൂരമായ തമാശയാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റഴിക്കൽ , തൊഴിൽ നിയമങ്ങളുടെ പരിഷ്ക്കരണം എന്നിവ ഏകപക്ഷീയമായ തീരുമാനങ്ങളാണെന്നും സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിൽ നിന്ന് കുടിയേറ്റതൊഴിലാളികളെ കൊണ്ടുപോകാൻ അയച്ച ബസുകൾക്ക് അനുമതി നൽകാത്തതിന്റെ പേരിൽ കോൺഗ്രസ്-ബിജെപി പോര് രൂക്ഷമാകുന്നതിനിടെയാണ് കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയാ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.
അതിനിടെ, ഉംപുണിനെ ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ഇന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.ദുരന്ത ബാധിതർക്ക് അടിയന്തര സഹായധനം അനുവദിക്കണമെന്നും പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam