ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ ബുക്സിൻ്റെ പിന്മാറ്റം: ആദ്യമായി പ്രതികരിച്ച് സോണിയ ഗാന്ധി

Published : Nov 08, 2026, 08:34 AM IST
Sonia Gandhi on Penguin Books

Synopsis

പെൻഗ്വിൻ ബുക്സ് പിന്മാറിയതിൽ ആദ്യമായി പ്രതികരിച്ച് സോണിയ ഗാന്ധി രംഗത്ത്. സർക്കാരിനെതിരായ എഴുത്തിൽ പെൻഗ്വിൻ അസ്വസ്ഥരായിരുന്നുവെന്നും തിരുത്തലുകൾക്കായി നിരന്തരം സമ്മർദം ചെലുത്തിയെന്നും സോണിയ ഗാന്ധി പറഞ്ഞു.

ദില്ലി: ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറിയതിൽ ആദ്യമായി പ്രതികരിച്ച് കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. സർക്കാരിനെതിരായ എഴുത്തിൽ പെൻഗ്വിൻ അസ്വസ്ഥരായിരുന്നുവെന്ന് സോണിയ ഗാന്ധി പറഞ്ഞു. തിരുത്തലുകൾക്കായി നിരന്തരം സമ്മർദം ചെലുത്തിയെന്നും താൻ വഴങ്ങിയില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. ദ ഗാർഡിയനോടാണ് പ്രതികരണം.

പെൻഗ്വിൻ്റെ പിന്മാറ്റത്തിൽ തനിക്ക് നിരാശയുണ്ടെങ്കിലും അത്ഭുതമൊന്നും തോന്നിയില്ലെന്നും പുസ്തകം സെൻസർ ചെയ്യാനുള്ള ഒരു ശ്രമമായാണ് ഇതിനെ കാണുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു. സോണിയ ഗാന്ധിയുടെ വരാനിരിക്കുന്ന ഓർമ്മക്കുറിപ്പായ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' (Belonging: A Journey of Love) എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്നാണ് പ്രസാധകരായ 'പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ' പിന്മാറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ്, ചൈനീസ് കടന്നുകയറ്റം എന്നിവയെ പരാമർശിക്കുന്ന ഭാഗങ്ങളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പെൻഗ്വിൻ്റെ പിന്മാറ്റത്തിന് കാരണമായതെന്ന സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ ബാഹ്യ സമ്മർദങ്ങൾ കാരണമാണ് പിന്മാറിയതെന്ന കാര്യം പ്രസാധകർ നിഷേധിച്ചു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

പെൻഗ്വിൻ പിന്മാറിയതിനെത്തുടർന്നുണ്ടായ അനിശ്ചിതത്വങ്ങൾക്കൊടുവിൽ, 'ഹാർപ്പർകോളിൻസ് ഇന്ത്യ' പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നവംബർ 10ന് പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് സോണിയ ഗാന്ധിയുടെ പ്രതികരണം.

അതിനിടെ, പാർട്ടി തലപ്പത്ത് ഗാന്ധി കുടുംബം തുടരുന്നത് എന്തിനെന്ന ചോദ്യത്തിൽ നിന്ന് സോണിയ ഗാന്ധി ഒഴിഞ്ഞു മാറി. അക്കാര്യം പാർട്ടിയോട് ചോദിക്കാൻ സോണിയ ഗാന്ധി ദ ഗാർഡിയനോട് പറഞ്ഞു. അതേസമയം, ബാബറി മസ്ജിദ് പൊളിക്കുന്നത് കണ്ടപ്പോൾ കരഞ്ഞെന്ന സോണിയയുടെ വെളിപ്പെടുത്തലിനെ ബിജെപി പരിഹസിച്ചു. സോണിയയുടേത് 33 വർഷത്തിന് ശേഷമുള്ള മുതലക്കണ്ണീരാണെന്നാണ് ദില്ലി മന്ത്രിയും ബിജെപി നേതാവുമായ പർവേഷ് വർമ്മയുടെ പരിഹാസം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ശുചിമുറിയിൽ ഭീഷണിക്കുറിപ്പ്; ഇൻഡിഗോ വിമാനം ബെംഗളൂരുവിൽ തിരിച്ചിറക്കി
പതിവ് തെറ്റിക്കാതെ മോദി, സൈനികർക്കൊപ്പം ദീപാവലി ആഘോഷം; അയോധ്യയിൽ തെളിഞ്ഞത് 3 ദശലക്ഷം ദീപങ്ങൾ