ക‍ര്‍ണാടകയിൽ ഭാരത്ജോഡോ യാത്രയിൽ ആവേശമായി സോണിയാഗാന്ധി, തെര‍ഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് തുടക്കം

Published : Oct 06, 2022, 09:28 AM ISTUpdated : Oct 06, 2022, 09:31 AM IST
ക‍ര്‍ണാടകയിൽ ഭാരത്ജോഡോ യാത്രയിൽ ആവേശമായി സോണിയാഗാന്ധി, തെര‍ഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് തുടക്കം

Synopsis

രണ്ട് ദിവസമായി മൈസൂരുവിൽ ക്യാമ്പ് ചെയ്യുന്ന സോണിയ ഗാന്ധി സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി കൂടികാഴ്ച നടത്തിയിരുന്നു

ബെംഗളൂരു : കര്‍ണാടകയിൽ തുടരുന്ന ഭാരത് ജോഡ‍ോ യാത്രക്കൊപ്പം ചേര്‍ന്ന് എഐസിസി അധ്യക്ഷ സോണിയ ഗാന്ധി. മൈസൂരുവിന് സമീപം നാഗമംഗലയിലാണ് യാത്രയിൽ അണി ചേര്‍ന്നത് . രണ്ട് ദിവസമായി മൈസൂരുവിൽ ക്യാമ്പ് ചെയ്യുന്ന സോണിയ ഗാന്ധി സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി കൂടികാഴ്ച നടത്തിയിരുന്നു. നിയമസഭാ തെരെഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കെ ഭിന്നിച്ച് നിൽക്കുന്ന സംസ്ഥാന നേതൃത്വത്തിൽ ഐക്യം കൊണ്ടുവരാനാണ് സോണിയ നേരിട്ട് ഇടപെട്ടത്. ഭാരത് ജോഡോ യാത്രയിലൂടെ കർണാടകയിൽ തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് കൂടി തുടക്കമിടുകയാണ് കോൺഗ്രസ്. 

ഭിന്നതയിൽ അതൃപ്തി,ഒന്നിച്ചു നീങ്ങാൻ നിര്‍ദേശം-കര്‍ണാടകയിലെ നേതാക്കളെ നേരിൽ കണ്ട് സോണിയഗാന്ധി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥി മനു അഭിഷേക് സിംഗ്‍വിക്ക് 2,800 കോടിയുടെ ആസ്തി, കഴിഞ്ഞ 5 ‍വ‌ർഷത്തെ വരുമാനം 1,516 കോടിയെന്ന് സത്യവാങ്മൂലം
സിബിഐക്കെതിരായ പരാമർശങ്ങൾ സ്റ്റേ ചെയ്ത് ദില്ലി ഹൈക്കോടതി, നടപടി ദില്ലി മദ്യനയക്കേസിൽ