വോട്ട് തേടി തരൂര്‍ ചെന്നൈയിൽ,പരമാവധിപേരെ കാണാൻ ശ്രമം

Published : Oct 06, 2022, 08:09 AM IST
വോട്ട് തേടി തരൂര്‍ ചെന്നൈയിൽ,പരമാവധിപേരെ കാണാൻ ശ്രമം

Synopsis

മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരമാണ് എഐസിസി അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാൻ തരൂരിന്റെ പേര് നിർദ്ദേശിച്ചത്

ചെന്നൈ: എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശശി തരൂർ എംപി ഇന്ന് ചെന്നൈ സന്ദർശിക്കും. തമിഴ്നാട് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗങ്ങളെ കണ്ട് വോട്ട് അഭ്യർഥിക്കും. നാമനിർദ്ദേശപത്രിക സമർപ്പിച്ച ശേഷം തരൂർ പ്രചാരണത്തിന് എത്തുന്ന നാലാമത്തെ നഗരമാണ് ചെന്നെ. മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരമാണ് എഐസിസി അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാൻ തരൂരിന്റെ പേര് നിർദ്ദേശിച്ചത്. 

ചെന്നൈ സന്ദർശനത്തിൽ 75 മുതൽ 100 വരെ ടിഎൻസിസി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനാകുമെന്നാണ് തരൂർ ക്യാമ്പ് പ്രതീക്ഷിക്കുന്നത്. രാത്രി 8 മണിക്ക് ടിഎൻസിസി ഓഫീസായ സത്യമൂർത്തി ഭവനിൽ ഡോ.തരൂർ മാധ്യമങ്ങളെ കാണും. മദ്രാസ് ഐഐടിയിലെ വിദ്യാർഥികളുമായി വൈകുന്നേരം 6 മണിക്ക് തരൂ‍ര്‍ സംവദിക്കുന്നുണ്ട്

'കൂടുതല്‍ എതിര്‍ക്കുന്നത് കേരളത്തിലെ നേതാക്കള്‍', ആരെയും ചവിട്ടി താഴ്ത്തിയല്ല മുന്നോട്ട് വന്നതെന്ന് ശശി തരൂര്‍

PREV
Read more Articles on
click me!

Recommended Stories

ഉറങ്ങിപ്പോയി, ഒന്നും അറിഞ്ഞില്ല, ഇന്ത്യൻ പെണ്‍കുട്ടിക്ക് അമേരിക്കയിൽ തീപിടിത്തത്തിൽ ദാരുണാന്ത്യം
തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ