എന്തുകൊണ്ട് പുസ്തകമെഴുതി, കാരണം വെളിപ്പെടുത്തി സോണിയാ ​ഗാന്ധി; 'ബിലോഗിംങ്, എ ജേർണി ഓഫ് ലൗ' പ്രകാശനം ചെയ്തു

Published : Nov 16, 2026, 09:50 PM IST
Sonia Gandhi

Synopsis

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പായ 'ബിലോങ്ങിങ്, എ ജേർണി ഓഫ് ലവ്' ദില്ലിയിൽ പ്രകാശനം ചെയ്തു. തന്നെയും കുടുംബത്തെയും പറ്റി പ്രചരിച്ച തെറ്റായ കാര്യങ്ങൾ തിരുത്താനാണ് ഈ പുസ്തകം എഴുതിയതെന്ന് അവർ വ്യക്തമാക്കി. പ്രതിപക്ഷ നേതാക്കൾ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

ദില്ലി: സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പ് 'ബിലോങ്ങിങ്, എ ജേർണി ഓഫ് ലവിന്‍റെ പ്രകാശനം ദില്ലിയിൽ നടന്നു. തന്നെയും കുടുംബത്തെയും പറ്റി പ്രചരിച്ച പല കാര്യങ്ങളും തെറ്റാണെന്നും അതുകൊണ്ടാണ് പുസ്തകം എഴുതാൻ തീരുമാനിച്ചതെന്നും സോണിയഗാന്ധി പറഞ്ഞു. പ്രതിപക്ഷ നിരയിലെ നേതാക്കളുടെ സംഗമ വേദികൂടിയായി മാറി സോണിയയുടെ പുസ്തക പ്രകാശനം.

എന്‍റെ കഥ ഞാൻ തന്നെ പറയുന്നത് കേൾക്കാൻ ആളുകൾക്ക് താത്പര്യമുണ്ടെന്ന് തോന്നി, രാഹുലും പ്രിയങ്കയും നിരന്തരം പുസ്തകം എഴുതാൻ പ്രേരിപ്പിച്ചു. ആദ്യം എഴുതാൻ മടി തോന്നിയെങ്കിലും തന്നെയും കുടുംബത്തെയും പറ്റി പല കാര്യങ്ങളും തെറ്റായി പ്രചരിച്ചു.ഇതോടെയാണ് തന്‍റെ ഓർമ്മക്കുറിപ്പുകൾ പുസ്തക രൂപത്തിലാക്കാൻ തീരുമാനിച്ചതെന്നും സോണിയഗാന്ധി പറഞ്ഞു.

ഇന്ദിരയുടെ കൊലപാതകം ഏറെ ഉലച്ചു, രാജീവ് ഗാന്ധി രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ ആദ്യം താൻ എതിർത്തിരുന്നു. എന്നാൽ തന്‍റെ ജീവിതം മാറിയത് രാജീവിന്‍റെ രാഷ്ട്രീയ പ്രവേശത്തിന് ശേഷമായിരുന്നു. രാജീവ്ഗാന്ധിയുടെ മണ്ഡലത്തിലെ ജനങ്ങൾ തന്നെ വിദേശിയായല്ല, അവരിലൊരാളായാണ് കണ്ടതെന്നും സോണിയ വേദിയിൽ ഓർത്തെടുത്തു. രാജ്യത്തെ യുവാക്കൾ കൂടുതലായി രാഷ്ട്രീയത്തിലേക്ക് വരണമെന്നും ജൻസികൾ ഉൾപ്പെടെ അവരുടെ അവകാശങ്ങൾക്കായി പോരാടുന്നതാണ് സമകാലിക കാഴ്ടയെന്നും സോണിയ പറഞ്ഞു,

എന്നാൽ സിജെപിയെ നേരിട്ട് പരാമർശിക്കാൻ സോണിയ തയ്യാറായില്ല. സോണിയഗാന്ധി നാല് തവണ ക്യാൻസറിനെ അതിജീവിച്ച വ്യകതയാണെന്ന് രാഹുൽഗാന്ധി വേദിയിൽ വെളിപ്പെടുത്തി. സോണിയയും രാജീവും കണ്ടുമുട്ടിയ കേംബ്രിഡ്ജിലെ റസ്റ്റോറന്‍റിൽ പെൺസുഹൃത്തിനൊപ്പം പോയതും രാഹുൽ വേദിയിൽ ഓ‍ർത്തെടുത്തു. പഞ്ചാബ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് വിട്ട മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ചടങ്ങിനെത്തിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിയയ്‍യും ഇന്ത്യാ സഖ്യനേതാക്കളും പുസ്തക പ്രകാശന ചടങ്ങിന് എത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബാഹ്യ ഊര്‍ജ്ജ സ്രോതസ്സുകളെ അമിതമായി ആശ്രയിക്കുന്നത് അപകടം; യുഎൻ കാലാവസ്ഥാ സമ്മേളനത്തിൽ എൻ കെ പ്രേമചന്ദ്രൻ
കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി, മുഖ്യസൂത്രധാരനും കൊല്ലപ്പെട്ടതായി വിവരം