
അങ്കാറ: സായുധ സംഘര്‍ഷങ്ങള്‍, ഭൗമരാഷ്ട്രീയ മത്സരങ്ങള്‍, കപ്പല്‍ ഗതാഗത പാതയിലുണ്ടാകുന്ന തടസങ്ങള്‍, അന്താരാഷ്ട്ര എണ്ണ, പ്രകൃതിവാതക വിപണിയില്‍ സൃഷ്ടിക്കുന്ന ഊര്‍ജ്ജ പ്രതിസന്ധി എന്നിവ ബാഹ്യ ഊര്‍ജ്ജ സ്രോതസ്സുകളെ അമിതമായി ആശ്രയിക്കുന്നതിന്‍റെ അപകട സാധ്യതകള്‍ ചൂണ്ടിക്കാട്ടുന്നതാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. തുര്‍ക്കിയിൽ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന സൗത്ത് ഏഷ്യ റീജിയണല്‍ പാര്‍ലമെന്‍ററി ഫോറം ഫോര്‍ ക്ലൈമറ്റ് എനർജി & എന്‍വയോണ്‍മെന്‍റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എംപി.
എണ്ണ വിലയിലുണ്ടാകുന്ന വര്‍ദ്ധന, ഇറക്കുമതി ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നതും പൊതുധനകാര്യ സ്ഥിതിയില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതും ഭക്ഷ്യസാധനങ്ങളുടേയും ഗതാഗതത്തിന്‍റേയും ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നതും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുന്നതും വികസ്വര രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതുമാണ്. ആഗോള തലത്തിലുള്ള സംഭവ വികാസങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ കേവലം സൈദ്ധാന്തികമല്ല. അവ വീടുകളിലും വ്യവസായങ്ങളിലും വികസന പദ്ധതികളിലും നേരിട്ട് പ്രതിഫലിക്കുന്നവയുമാണെന്ന് എംപി പറഞ്ഞു.ഈ വെല്ലുവിളികള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ദക്ഷിണേഷ്യന്‍ രാജ്യങ്ങളെയാണ്. നിര്‍ണ്ണായകമായ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കുവേണ്ടി ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ മധ്യപൂര്‍വ്വ ദേശത്തെയാണ് ആനുപാതികമല്ലാത്ത വിധം ആശ്രയിക്കുന്നത്. പ്രവാസികളുടെ വരുമാനത്തിലും തൊഴിലവസരങ്ങളിലും ഉണ്ടാകുന്ന അനിശ്ചിതത്വവും ഗുരുതരമായി ബാധിക്കുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഒന്നിലധികം പ്രതിസന്ധികള്‍ ഒരേ കാലഘട്ടത്തില്‍ നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോളതലത്തില്‍ കാലാവസ്ഥാ ഉത്തരവാദിത്വം നിറവേറ്റുന്നതിനുള്ള ഉദാസീനമായ സമീപനം, പുതിയ സംഘര്‍ഷങ്ങള്‍ എന്നിവ ദക്ഷിണേന്ത്യന്‍ രാജ്യങ്ങളുടെ നിലവിലുള്ള ശേഷിക്കുപോലും ഭീഷണി ഉയര്‍ത്തുന്നു. കൃത്യമായ ആസൂത്രണത്തോടെയും കാര്യക്ഷമമായ നിര്‍വ്വഹണത്തോടെയും പുനരുപയോഗത്തിലേക്കുള്ള മാറ്റം സാധ്യമാക്കിയാല്‍ ഈ മേഖലയ്ക്ക് ഊര്‍ജ്ജസുരക്ഷ കൈവരിക്കാനും ബാഹ്യ ഊര്‍ജജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കാനും കഴിയും. പ്രാദേശിക തലത്തിലുള്ള ഊര്‍ജ്ജ സഹകരണം വലിയ നേട്ടങ്ങള്‍ക്ക് സഹായകരമാകും. നേപ്പാളും ഭൂട്ടാനും ഉല്‍പാദിപ്പിക്കുന്ന ഗണ്യമായ ജലവൈദ്യുതി ഒരു പൊതുവൈദ്യുതി ശൃംഖലയിലേക്ക് എത്തിച്ച് ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും ചെലവ് കുറഞ്ഞ ഊര്‍ജ്ജം ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കാം. ഇത് പല രാജ്യങ്ങളുടേയും ഊര്‍ജ്ജസുരക്ഷ മെച്ചപ്പെടുത്താനും സമ്പദ് വ്യവസ്ഥ ഉത്തേജനപ്പെടുത്താനും സഹായകരമാണ്. ദക്ഷിണേന്ത്യന്‍ രാജ്യങ്ങള്‍ പങ്കിടുന്ന സമുദ്രപ്രദേശങ്ങളില്‍ കടലിലെ കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതികള്‍ വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യണമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു.
ശുദ്ധ ഊര്‍ജ്ജത്തിലേക്കുള്ള പരിവര്‍ത്തനത്തില്‍ പ്രാദേശിക തലത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിര്‍ണ്ണായക ധാതുക്കള്‍ക്കും മറ്റ് അസംസ്കൃത വസ്തുക്കള്‍ക്കും ഉല്‍പ്പാദന സാങ്കേതികവിദ്യകള്‍ക്കും ദക്ഷിണേന്ത്യന്‍ രാജ്യങ്ങള്‍ മറ്റു മേഖലകളെ ആശ്രയിക്കേണ്ട അപകട സാധ്യതയുണ്ടാകും. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമൂഹത്തിന് ദോഷകരമായി മാറാവുന്ന സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്ന കെണിയില്‍ അകപ്പെട്ടേക്കാനും സാഹചര്യമൊരുക്കും. വന്‍തോതില്‍ വൈദ്യുതിയും വെള്ളവും ഉപയോഗിക്കുന്ന ഡാറ്റാ സെന്‍ററുകള്‍ ഇതിനൊരു ഉദാഹരണമാണ്. കൂടുതല്‍ സംയോജിതമായി രാജ്യങ്ങള്‍ക്കിടയില്‍ വൈദ്യുതി വ്യാപാരം സാധ്യമാക്കുന്നതിനും പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ പരസ്പരം പങ്കുവയ്ക്കുന്നതിനും തയ്യാറായാല്‍ ആവശ്യവും ലഭ്യതയും കൂടുതല്‍ കാര്യക്ഷമമാക്കുന്ന സന്തുലിത ഊര്‍ജ്ജഭാവിക്ക് സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
സൗരോര്‍ജ്ജ ഉപകരണങ്ങളുടെ ഉല്‍പ്പാദനം, ബാറ്ററി നിര്‍മ്മാണം, നിര്‍ണ്ണായക ധാതുക്കളുടെ ലഭ്യത, ഹരിത ഹൈഡ്രജന്‍റെ വികസനം തുടങ്ങി ശുദ്ധ ഊര്‍ജ്ജ സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട പ്രാദേശിക വിതരണ ശൃംഖലകള്‍ വികസിപ്പിക്കുന്നതിനും ദക്ഷിണേന്ത്യന്‍ രാജ്യങ്ങളുടെ സഹകരണം സഹായകരമാകും. ഗവേഷണ മേഖലയിലെ സഹകരണം, നവീകരണത്തിനായുള്ള പങ്കാളിത്തം, കാലാവസ്ഥാ ധനസഹായം എന്നിവയും ഇതിലൂടെ ശക്തിപ്പെടുത്താന്‍ കഴിയും. ലോകം കൂടുതല്‍ ശിഥിലീകരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ദക്ഷിണേഷ്യ ഒറ്റപ്പെടലിനു പകരം സഹകരണവും മത്സരത്തിനു പകരം പങ്കാളിത്തവും വ്യക്തിഗത ദുര്‍ബലതയ്ക്കു പകരം കൂട്ടായ പ്രതിരോധശേഷിയും കൈവരിക്കേണ്ടതാണ്. തെക്കുകിഴക്കന്‍ ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക തുടങ്ങിയ മേഖലകള്‍ ഈ ദിശയിലുള്ള മാതൃകാപരമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നു.ദക്ഷിണേഷ്യയ്ക്കായുള്ള സുപ്രധാനമായ സമ്മേളനം പുതിയ തുടക്കത്തിന് വേദിയാകട്ടെയെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam