
ചെന്നൈ: ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് നെഗറ്റീവായതായി മകൻ എസ് പി ചരൺ അറിയിച്ചു. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണ്. എന്നാൽ, ആരോഗ്യനിലയിൽ നല്ല മാറ്റമുണ്ടെന്നും മകൻ അറിയിച്ചു.
വെന്റിലേറ്ററിലാണെങ്കിലും എസ്പിബി മയക്കത്തിൽ അല്ല. അദ്ദേഹം എഴുതുന്നുണ്ട്. ഐ പാഡിൽ ക്രിക്കറ്റും ടെന്നീസും കണ്ടു എന്നും എസ് പി ചരൺ മാധ്യമങ്ങളെ അറിയിച്ചു.
ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ കൊവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം വീട്ടിൽ ചികിത്സ തേടാമെന്ന് തീരുമാനിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയിലാക്കി. ഓഗസ്റ്റ് പതിനാലോടെ അദ്ദേഹത്തിന്റെ ആരോഗ്യനില തീർത്തും വഷളായത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam