
ബുലന്ദ്ഷഹര്‍: മുന്‍ എംപിയും സമാജ്‍വാദി പാര്‍ട്ടി നേതാവുമായ കംലേഷ് ബാല്‍മികി മരിച്ച നിലയില്‍. ഇന്ന് ഉച്ചകഴിഞ്ഞാണ് കംലേഷ് ബാല്‍മികിയുടെ മൃതദേഹം വീട്ടിനുള്ളില്‍ നിന്നും കണ്ടെത്തിയത്. ബാല്‍മികയുടെ മരുമകനാണ് പൊലീസില്‍ വിവരമറിയിച്ചത്. വീടിന്‍റെ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.
വിഷം ഉള്ളില്‍ ചെന്ന് മരിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണം കാരണം വ്യക്തമാകുകയുള്ളു. 2009 മുതല്‍ 2014 വരെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ലോക്സഭാ മണ്ഡലത്തിന്‍റെ എംപിയായിരുന്നു കമലേഷ് ബാല്‍മികി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam