
ദില്ലി : ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ മുലായം സിങ് യാദവിനെ ഗുരുതരാവസ്ഥയിൽ (82) ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരുഗ്രാമിലെ ആശുപത്രിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇന്നുച്ചയോടെയാണ് ഐസിയുവിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. മകൻ മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്.
മുലായം സിംഗ് യാദവിൻ്റെ ആരോഗ്യ നില തൃപ്തികരമാണെന്നും അദ്ദേഹം ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണെന്നും സമാജ് വാദി പാർട്ടി പിന്നീട് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam