
ദില്ലി: ദില്ലിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. വടക്കുകിഴക്കൻ ദില്ലിയിലെ സുന്ദർ നഗ്രിയിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇന്നലെ രാത്രി 7.30 ഓടെ ആളുകൾ നോക്കിനിൽക്കെയാണ് മൂന്ന് പേർ ചേർന്ന് മനീഷിനെ ക്രൂരമായി കൊലപ്പെടുത്തുന്നത്. കൊലപാതകം സി സി ടി വി ക്യാമറയിൽ പതിഞ്ഞിരുന്നു. സി സി ടി വി ദൃശ്യങ്ങളിൽ, ഒരു കൂട്ടം ആളുകൾ മങ്ങിയ വെളിച്ചമുള്ള പാതയിലൂടെ നടക്കുന്നത് കാണാം. മനീഷ് എതിർ വശത്തു നിന്നാണ് വരുന്നത്. പെട്ടെന്ന് സംഘത്തിലൊരാൾ മനീഷിന്‍റെ കോളറിൽ പിടിച്ച് അടിക്കുന്നു.
തുടർന്ന് മൂന്നുപേർ അവനെ പിടിച്ചുവെച്ച് തുടരെത്തുടരെ കുത്തുകയായിരുന്നു. മനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ പ്രധാന പ്രതികളായ ആലം, ബിലാൽ, ഫൈസാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.. ഇരുവിഭാഗങ്ങൾ തമ്മിലുള്ള പഴയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തെ തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയതോടെ പ്രദേശത്ത് മുൻകരുതലായി കേന്ദ്ര സേനയെ വിന്യസിച്ചിരിക്കുകയാണ്. കൊലപാതകത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam