നരേന്ദ്ര മോദിയെ പുകഴ്ത്തി എസ്‍പിയുടെ രാജ്യസഭാ സ്ഥാനാർത്ഥി; 'അചഞ്ചലമായ നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവുമുള്ള നേതാവ്'

Published : Oct 08, 2026, 12:46 PM IST
Narendra Modi Dhanraj Parimal Nathwani

Synopsis

യുപിയിൽ എസ്പിയുടെ രണ്ട് രാജ്യസഭാ സ്ഥാനാർത്ഥികളിൽ ഒരാളാണ് നഥ്വാനി. മത്സരം ഇല്ലാത്തതിനാൽ എതിരില്ലാതെ രാജ്യസഭയിൽ എത്തും.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സമാജ്‌വാദി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥി ധൻരാജ് നഥ്വാനി. രാജ്യപുനർനിർമ്മാണത്തിനുള്ള പ്രതിബദ്ധതയും സ്ഥിരോത്സാഹവും നരേന്ദ്ര മോദി 25 കൊല്ലവും നിലനിർത്തി എന്ന് നഥ്വാനി പറഞ്ഞു. യുപിയിൽ എസ്പിയുടെ രണ്ട് രാജ്യസഭാ സ്ഥാനാർത്ഥികളിൽ ഒരാളാണ് നഥ്വാനി. മത്സരം ഇല്ലാത്തതിനാൽ എതിരില്ലാതെ രാജ്യസഭയിൽ എത്തും. നരേന്ദ്ര മോദിക്ക് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ആശംസകൾ നേർന്നു. 25 കൊല്ലം ആ സ്ഥാനത്തിരിക്കാൻ എന്തെങ്കിലുമൊക്കെ ശരികൾ മോദി ചെയ്തിട്ടുണ്ടാകുമെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.

മോദിയുടെ 25 വർഷത്തെ രാഷ്ട്രീയ യാത്ര അചഞ്ചലമായ നിശ്ചയദാർഢ്യം, സ്ഥിരോത്സാഹം, രാഷ്ട്രനിർമ്മാണത്തിനായുള്ള സമർപ്പണം എന്നിവയാൽ അടയാളപ്പെടുത്തിയിരിക്കുന്നുവെന്ന് ധൻരാജ് നഥ്വാനി വിശേഷിപ്പിച്ചു. 2001-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതു മുതൽ മോദി പൊതുസേവനത്തിൽ 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഗുജറാത്തിനെ സേവിക്കുന്നതിൽ നിന്ന് ഇന്ത്യയെ പ്രധാനമന്ത്രിയായി നയിക്കുന്നതിലേക്ക് മോദിയുടെ യാത്ര എത്തിനിൽക്കുന്നുവെന്നും നഥ്വാനി പറഞ്ഞു. മോദിയുടെ രാഷ്ട്രീയ യാത്രയെക്കുറിച്ചുള്ള ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പും പങ്കുവെച്ച നഥ്വാനി, രാഷ്ട്ര സേവനത്തിൽ കരുത്തും വിജയവും ആശംസിക്കുകയും ചെയ്തു.

ഉത്തർപ്രദേശിൽ നിന്നുള്ള 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം അവസാനിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഈ പോസ്റ്റ്. ബിജെപി എട്ട് സ്ഥാനാർത്ഥികളെയും എസ്.പി രണ്ടു പേരെയുമാണ് മുന്നോട്ടുവച്ചത്. നഥ്വാനിക്ക് പുറമെ മുതിർന്ന പാർട്ടി നേതാവ് റാം ഗോപാൽ യാദവാണ് എസ്പി സ്ഥാനാർത്ഥി. എട്ട് ബിജെപി സ്ഥാനാർത്ഥികളുടെയും രണ്ട് എസ്പി സ്ഥാനാർത്ഥികളുടെയും പത്രികകൾ ഉൾപ്പെടെ 10 നാമനിർദ്ദേശ പത്രികകളും അംഗീകരിച്ചതായി റിട്ടേണിംഗ് ഓഫീസർ അജിത് വർമ്മ പറഞ്ഞു. രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളി. 10 സീറ്റുകളിലേക്ക് 10 സ്ഥാനാർത്ഥികൾ മാത്രം ശേഷിക്കുന്നതിനാൽ, അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചില്ലെങ്കിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. റിലയൻസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ആയതിനാൽ തന്നെ നാഥ്‌വാനിയെ എസ്പി സ്ഥാനാർത്ഥിയാക്കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ പിതാവ് പരിമൾ നാഥ്‌വാനിയും റിലയൻസ് ഗ്രൂപ്പ് എക്സിക്യൂട്ടീവും രാജ്യസഭാ എംപിയുമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഥുരയിൽ റെസിഡൻഷ്യൽ സ്കൂളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ബഹിരാകാശ രം​ഗത്തെ പുതിയ നയംമാറ്റങ്ങളിലും ഐഎസ്ആ‌ഒയുടെ ഭാവിയിലും ആശങ്കയറിയിച്ച് ഐഎസ്ആ‌ർഒ പെൻഷനേഴ്സ് അസോസിയേഷൻ