ബഹിരാകാശ രം​ഗത്തെ പുതിയ നയംമാറ്റങ്ങളിലും ഐഎസ്ആ‌ഒയുടെ ഭാവിയിലും ആശങ്കയറിയിച്ച് ഐഎസ്ആ‌ർഒ പെൻഷനേഴ്സ് അസോസിയേഷൻ

Published : Oct 08, 2026, 11:17 AM IST
ISRO

Synopsis

ഇന്ത്യൻ ബഹിരാകാശ രം​ഗത്തെ മാറ്റങ്ങളിൽ കനത്ത ആശങ്കയാണ് വിരമിച്ച ഐഎസ്ആർഒ ശാസ്ത്രജ്ഞർക്കും ജീവനക്കാർക്കുമുള്ളത്. ഐഎസ്ആ‌ർഒയുടെ സ്വാതന്ത്ര്യത്തിന് മേൽ കടന്നുകയറ്റം നടക്കുന്നതായി സംശയം

ഡൽഹി: ബഹിരാകാശ രം​ഗത്തെ പുതിയ നയംമാറ്റങ്ങളിലും ഐഎസ്ആ‌ഒയുടെ ഭാവിയിലും ആശങ്കയറിയിച്ച് ഐഎസ്ആ‌ർഒ പെൻഷനേഴ്സ് അസോസിയേഷൻ. മുൻ ഐഎസ്ആ‌ർഒ ചെയ‌ർമാൻ ജി.മാധവൻ നായ‌ർ, എം.സി.ദത്തൻ, എൻ.നാരായണമൂ‌ർത്തി തുടങ്ങിയ മുതിർന്ന ശാസ്ത്രജ്ഞർ പങ്കെടുത്ത ചടങ്ങിൽ പുതിയ നയങ്ങളിലും ബാ​ഹ്യ ഇടപെടലുകളിലുമുള്ള ആശങ്കകൾ വിരമിച്ച ശാസ്ത്രജ്ഞർ പങ്കുവച്ചു. ഇന്ത്യൻ ബഹിരാകാശ രം​ഗത്തെ മാറ്റങ്ങളിൽ കനത്ത ആശങ്കയാണ് വിരമിച്ച ഐഎസ്ആർഒ ശാസ്ത്രജ്ഞർക്കും ജീവനക്കാർക്കുമുള്ളത്. ഐഎസ്ആ‌ർഒയുടെ സ്വാതന്ത്ര്യത്തിന് മേൽ കടന്നുകയറ്റം നടക്കുന്നതായി സംശയം. ചട്ടങ്ങൾ കാറ്റിൽപറത്തിയുള്ള ഇൻസ്പേസ് ചെയർമാന്റെ നിയമനവും ഇടപെടലും മുതൽ സാങ്കേതിക വിദ്യയും സംവിധാനങ്ങളും സ്വകാര്യ മേഖലയ്ക്ക് കൈമാറുന്ന രീതിയും വരെ വിയോജിപ്പുകൾ ഏറെയാണ്.

ആദ്യ അപായ സൂചന കിട്ടിയപ്പോൾ തന്നെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നെന്ന് മുൻ ചെയ‌ർമാൻ ജി.മാധവൻ നായ‌ർ വിശദമാക്കുന്നത്. പ്രധാനമന്ത്രിക്ക് മാത്രമല്ല തന്റെ പിൻ​ഗാമിയും നിലവിലെ ചെയർമാനുമായ വി.നാരായണനും മാധവൻ നായർ എഴുതിയിരുന്നു. അതിനി‌ർണായക സാങ്കേതിക വിദ്യ സ്വകാര്യമേഖലയ്ക്ക് കൈമാറുമ്പോൾ അവർക്ക് ലഭിക്കുന്ന വിദേശ ഫണ്ടിം​ഗിന്റെ കാര്യത്തിലും കണ്ണ് വേണമെന്നാണ് മുതിർന്ന ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. പിഎസ്എൽവിയുടെ തുടർപരാജയങ്ങൾക്ക് പിന്നാലെ ഐഎസ്ആർഒയുടെ പ്രവർത്തന സ്വാതന്ത്ര്യത്തിൽ കൈകടത്തലുണ്ടായെന്ന് എം.സി.ദത്തൻ വിശദമാക്കുന്നത്. വിക്ഷേപണങ്ങൾ ഉന്നത ഇടപെടലിൽ നിർത്തിവയ്പ്പിച്ചു. ഇത് ഇസ്രൊ ജീവനക്കാരുടെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നും സംവിധാനത്തിനകത്ത് വലിയ സങ്കടവും അതൃപ്തിയും ഉണ്ടാക്കിയെന്നും തുറന്ന് പറച്ചിലുണ്ടായി.

ദൂരവ്യാപകപ്രത്യാഘാതങ്ങളുള്ള നയം മാറ്റങ്ങളാണ് നടപ്പിലാക്കുന്നതെന്നം, ഇതിന്റെ പ്രശ്നങ്ങൾ തിരിച്ചറിയുക പത്ത് വ‌ർഷത്തിന് ശേഷമാകുമെന്നുമാണ് എൻ.നാരായണമൂ‌ർത്തിയുടെ മുന്നറിയിപ്പ്. സ്വകാര്യ കമ്പനികളുടെ റോക്കറ്റും അനുബന്ധ സാങ്കേതിക വിദ്യയും എത്രത്തോളം വിജയിക്കുമെന്ന് അപ്പോഴേ അറിയൂ.ദശാബ്ദത്തിനപ്പുറം ഇന്ത്യൻ ബഹിരാകാശ കരുത്ത് ചോർന്ന് പോകാതിരിക്കാൻ കരുതൽ വേണമെന്നാണ് മുതിർന്ന ശാസ്ത്രജ്ഞരുടെ ഉപദേശം. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഇസ്രൊയിൽ നിന്ന് വിരമിച്ച എഞ്ചിനയർമാരുടെയും ശാസ്ത്രജ്ഞരുടെയും ശക്തമായ പങ്കാളിത്തമുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റു, മുൻഭാഗത്തിന് കേടുപാടുകൾ, യാത്രക്കാർ സുരക്ഷിതർ, അടിയന്തര ലാൻഡിംഗ്
തീവ്ര വോട്ടർപട്ടിക പരിഷ്കരണം: ബെംഗളൂരുവിൽ പീപ്പിൾസ് കോർട്ട് സംഘടിപ്പിക്കാൻ സിജെപി, പ്രകാശ് രാജും ധ്രുവ് റാത്തിയും പങ്കെടുക്കും