Latest Videos

മദ്യപിച്ചവരെ വീട്ടിൽ എത്തിക്കേണ്ടത് ബാറുടമയുടെ ഉത്തരവാദിത്തം, കാറുകൾ ഏർപ്പാടാക്കണം; ഗോവയിൽ പുതിയ നിയമം

By Web TeamFirst Published Oct 11, 2022, 3:28 AM IST
Highlights

ബാറുടമകൾ ഉപഭോക്താവിന്  ​ഗതാ​ഗതസൗകര്യം ലഭ്യമാക്കണമെന്നാണ് ​ഗതാ​ഗതമന്ത്രി മൗവിൻ ഗോഡീഞ്ഞോ നിർദ്ദേശിച്ചിരിക്കുന്നത്. പരിധിവിട്ട് മദ്യപിക്കുന്ന ഉപഭോക്താക്കൾക്ക് ഉറപ്പായും കാറുകൾ ഏർപ്പാടാക്കി നൽകണമെന്നും അവരെ സുരക്ഷിതമായി താമസസ്ഥലത്ത് എത്തിക്കണമെന്നുമാണ് പറഞ്ഞിരിക്കുന്നത്. 

പനാജി:   മദ്യപിച്ച് വാഹനമോടിച്ചതിനെത്തുടർന്ന് ഉണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കുന്നതിനായി ​ഗോവൻ സർക്കാരിന്റെ വേറിട്ട നിയമം. ബാറുടമകൾ ഉപഭോക്താവിന്  ​ഗതാ​ഗതസൗകര്യം ലഭ്യമാക്കണമെന്നാണ് ​ഗതാ​ഗതമന്ത്രി മൗവിൻ ഗോഡീഞ്ഞോ നിർദ്ദേശിച്ചിരിക്കുന്നത്. പരിധിവിട്ട് മദ്യപിക്കുന്ന ഉപഭോക്താക്കൾക്ക് ഉറപ്പായും കാറുകൾ ഏർപ്പാടാക്കി നൽകണമെന്നും അവരെ സുരക്ഷിതമായി താമസസ്ഥലത്ത് എത്തിക്കണമെന്നുമാണ് പറഞ്ഞിരിക്കുന്നത്. 

റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാ​ഗമായി സംസാരിക്കുകയായിരുന്നു മന്ത്രി. മദ്യപിച്ചവർ വാഹനമോടിച്ച് പോകാതെ നോക്കേണ്ടത് ബാർ ഉടമയുടെ ഉത്തരവാദിത്തമാണ്. ജനങ്ങളുടെ സുരക്ഷിതത്വം കരുതിയാണ് ഈ നിയമമെന്നും ഇത് കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷവും ഗോഡിഞ്ഞോ ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് നടപ്പായിരുന്നില്ല.  അടുത്തിടെ പൊലീസ് രാത്രിയിൽ പരിശോധന ശക്തമാക്കുകയും മദ്യപിച്ച് വാഹനമോടിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തുവരുന്നുണ്ട്.  ആളുകൾ മദ്യപിച്ചിട്ടുണ്ടെങ്കിൽ, ബാറുടമകൾ അവരെ സ്വന്തം വാഹനത്തിൽ പോകാൻ അനുവദിക്കരുത്, പക്ഷേ അവരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ   ക്യാബ് ക്രമീകരിക്കണം. അവർക്ക് അടുത്ത ദിവസം അവരുടെ വാഹനങ്ങൾ എടുക്കാം.” അദ്ദേഹം പറഞ്ഞു.

വലിയ തിരക്കുള്ള ബാറുകളും റെസ്റ്റോറന്റുകളുമായി ബന്ധപ്പെടാൻ താൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. ആരെങ്കിലും മദ്യപിച്ചാൽ, അവരെ ഒരു ക്യാബ് വാടകയ്‌ക്ക് എടുത്ത് വീട്ടിലേക്ക് അയയ്ക്കേണ്ടത് ബാർ ഉടമയുടെ ഉത്തരവാദിത്തമാണ്. അവരെ സ്വന്തം കാർ ഓടിച്ച് അയയ്‌ക്കരുത്. ജനങ്ങളുടെ സുരക്ഷയ്ക്കായി ഗോവയിൽ ഏർപ്പെടുത്തുന്ന  പുതിയ നിയമമാണിത്.  വളരെ കർശനമായി തന്നെ നിയമം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. 

അപകടങ്ങളുടെ എണ്ണം ആശങ്കാജനകമാണ്. ഗോവ മെഡിക്കൽ കോളേജിൽ വരുന്ന കേസുകളിൽ 20 ശതമാനവും മദ്യപിച്ചുണ്ടാകുന്ന  അപകടങ്ങളാണ്. വളരെ പതുക്കെ വാഹനമോടിച്ച ഒരാൾ കേസിൽ നിരപരാധിയായിരിക്കാം, എന്നാൽ  മദ്യപിച്ച ഒരാൾ വന്ന് നിങ്ങളെ തല്ലാം, വാഹനങ്ങൾ അ പകടത്തിൽ പെടാം. ഇത് സംഭവിക്കാൻ പാടില്ല. അതിനാൽ, ഡ്രിങ്ക് ആൻഡ് ഡ്രൈവ് കേസുകളുടെ കാര്യത്തിൽ നിഷ്പക്ഷരും ജാ​ഗരൂകരും ആയിരിക്കണമെന്ന്  റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാരോട്  പറയുകയാണെന്നും മൗവിൻ ഗോഡീഞ്ഞോ വ്യക്തമാക്കി. വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ കൃത്യമായി നിയമം നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. 

Read Also: 'ബിജെപി നേതാക്കൾ വിദ്വേഷപ്രസം​ഗം നടത്തും, മോദി ഒന്നും മിണ്ടാതെയിരിക്കും'; രൂക്ഷവിമർശനവുമായി ഒവൈസി

 
 

tags
click me!