ദില്ലി ആരോഗ്യമന്ത്രിയുടെ ചികിത്സയ്ക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചു

By Web TeamFirst Published Jun 21, 2020, 3:53 PM IST
Highlights

ദില്ലിയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. സർക്കാർ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ദില്ലിയിൽ ഇന്നലെ 3630 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 

ദില്ലി: കൊവിഡ് ബാധിച്ച  ദില്ലി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിൻ്റെ ചികിത്സയ്ക്ക് പ്രത്യേക ആരോഗ്യ സംഘത്തെ നിയോഗിച്ചു. ദില്ലിയിലെ സ്വകാര്യ - സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ അടങ്ങുന്നതാണ് സംഘം. പ്ലാസ്മ തെറാപ്പിക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് നിലവിൽ സത്യേന്ദ്ര ജെയിൻ.

ദില്ലിയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. സർക്കാർ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ദില്ലിയിൽ ഇന്നലെ 3630 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 56,746 ആയി.തുടർച്ച യായി രണ്ടാം ദിവസവും രോഗികളുടെ എണ്ണം മൂവായിരം കടന്ന സാഹചര്യമാണ്. ഇന്നലെ മാത്രം 77 പേർ മരിച്ചു. 

ഇതു വരെ 2112 പേരാണ് ദില്ലിയിൽ മരിച്ചത്.17533 പരിശോധനകളാണ് ഇന്നലെ മാത്രം നടത്തിയത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്നാണ് ദില്ലിയിൽ പരിശോധനകൾ കൂട്ടിയത്.അതെ സമയം സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സ ചെലവ് മൂന്നിലൊന്നായി കുറക്കാനുള്ള ആഭ്യന്തര മന്ത്രാലയ സമിതിയുടെ  ശുപാർശക്ക്  ലഫ്റ്റനന്റ് ഗവർണർ അംഗീകാരം നൽകി. കോവിഡ് ചികിത്സയിൽ കഴിയുന്ന ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജയിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. 

click me!