'ഫിറ്റ് ഇന്ത്യ' ലോഗോ, ലെറ്റർപാർഡിൽ കായികതാരങ്ങൾക്ക് സെലക്ഷൻ ഓർഡർ, ഫീസ് 1,500 രൂപ! സ്‌പോർട്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ വ്യാജൻ

Published : Jul 08, 2026, 04:09 PM ISTUpdated : Jul 08, 2026, 04:41 PM IST
SAI fact check

Synopsis

മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനായി കായികതാരങ്ങളിൽ നിന്ന് 1,500 രൂപ വീതം രജിസ്ട്രേഷൻ ഫീസായി ഇവർ ഈടാക്കുന്നുമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ഈ സംഘടനയ്ക്ക് കേന്ദ്ര കായിക-യുവജന മന്ത്രാലയം യാതൊരുവിധ അംഗീകാരമോ അനുമതിയോ നൽകിയിട്ടില്ല.

ദില്ലി: സ്‌പോർട്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘടനയ്ക്ക് കേന്ദ്ര കായിക-യുവജന മന്ത്രാലയത്തിന്റെ അംഗീകാരമില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം. കേന്ദ്ര കായിക-യുവജന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സംഘടനയെന്ന വ്യാജേനയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും പിഐബി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. ദേശീയ, അന്തർദ്ദേശീയ കായിക മത്സരങ്ങളിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കുന്നുവെന്ന് കാണിച്ച് ഇവർ വ്യാജ കത്തുകളും പരസ്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനായി കായികതാരങ്ങളിൽ നിന്ന് 1,500 രൂപ വീതം രജിസ്ട്രേഷൻ ഫീസായി ഇവർ ഈടാക്കുന്നുമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ഈ സംഘടനയ്ക്ക് കേന്ദ്ര കായിക-യുവജന മന്ത്രാലയം യാതൊരുവിധ അംഗീകാരമോ അനുമതിയോ നൽകിയിട്ടില്ല. കേന്ദ്ര സർക്കാരിന്റെ 'ഫിറ്റ് ഇന്ത്യ' മൂവ്‌മെന്റുമായി ഈ സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല. ഫിറ്റ് ഇന്ത്യയുടെ ലോഗോയോ ബ്രാൻഡിംഗോ ഉപയോഗിക്കാൻ ഇവർക്ക് യാതൊരുവിധ അനുമതിയും നൽകിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സർക്കാർ സ്ഥാപനമായ 'സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI)' എന്ന പേരിനോട് സാദൃശ്യമുള്ള പേര് ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. അതിനാൽ കായികതാരങ്ങളും രക്ഷിതാക്കളും ഇത്തരം വ്യാജ സംഘടനകളിൽ വഞ്ചിതരാകരുതെന്നും പണം നൽകരുതെന്നും പി.ഐ.ബി അറിയിച്ചു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാങ്ചുക് നിരാഹാരത്തിൽ, സിജെപി സ്ഥാപകനായ ദീപ്കെ നൂഡിൽസും കച്ചോരിയും കഴിക്കുന്നു; ദൃശ്യങ്ങൾ സഹിതം ആക്ഷേപം; വിശദീകരണവുമായി ദീപ്കെ
'അവൻ തെറ്റ് ചെയ്തു, ശിക്ഷിക്കപ്പെട്ടു'; എൻകൗണ്ടറിൽ കൊല്ലപ്പെട്ട പ്രതിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാതാപിതാക്കൾ