റഷ്യയുടെ സ്പുട്നിക്ക് 5 വാക്സീന് രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി

By Web TeamFirst Published Apr 12, 2021, 3:32 PM IST
Highlights

ഹൈദരാബാദ് അടിസ്ഥാനമായ റെഡ്ഡീസ് ലബോറട്ടറീസിനാണ് ഇന്ത്യയിൽ വാക്സീൻ്റെ നിർമ്മാണ അനുമതിയുള്ളത്. 

ദില്ലി: റഷ്യയുടെ സ്പുട്നിക്ക് വാക്സീന് രാജ്യത്ത് അടിയന്തര ഉപയോഗാനുമതിയായി. വിദഗ്ധ സമിതിയാണ് വാക്സീന് അനുമതി നൽകിയത്. രാജ്യത്ത് ഉപയോഗാനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സീനാണ് സ്പുട്നിക്. ഭാരത് ബയോടെക്കിന്റെ കോവാക്സീനും സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കൊവിഷീൽഡുമാണ് നിലവിൽ ഉപയോഗിക്കുന്ന വാക്സീനുകൾ.

ഹൈദരാബാദ് അടിസ്ഥാനമായ റെഡ്ഡീസ് ലബോറട്ടറീസിനാണ് ഇന്ത്യയിൽ വാക്സീൻ്റെ നിർമ്മാണ അനുമതിയുള്ളത്. റഷ്യൻ വാക്സീനായ സ്പുട്നിക്കിന് 91.6 ശതമാനം ഫലപ്രാപ്തിയാണ് അവകാശപ്പെടുന്നത്.നിലവിൽ ലഭ്യമായ കൊവിഷീൽഡിനും കൊവാക്സീനും എഴുപത് ശതമാനത്തിനടുത്താണ് ഫലപ്രാപ്തി പറയുന്നത്. 

click me!