ഒളിക്യാമറ വിവാദത്തിൽ സിദ്ധരാമയ്യയ്ക്ക് കർണാടക സിസിബിയുടെ ക്ലീൻ ചിറ്റ്; വീഡിയോ വ്യാജമെന്ന് കണ്ടെത്തൽ

Published : Oct 29, 2026, 05:18 PM IST
Siddaramaiah

Synopsis

കർണാടകയിലെ ഒളിക്യാമറ വിവാദത്തിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് സിസിബി ക്ലീൻ ചിറ്റ് നൽകി. പ്രചരിച്ച വീഡിയോ വ്യാജമാണെന്നും അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി

കർണാടകയിൽ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ച ഒളിക്യാമറ വിവാദത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയ്ക്ക് കർണാടക പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി സി ബി) ക്ലീൻ ചിറ്റ് നൽകി. സിദ്ധരാമയ്യയ്‌ക്കെതിരെ പ്രചരിച്ച വീഡിയോ പൂർണ്ണമായും വ്യാജമാണെന്നും അദ്ദേഹത്തെ രാഷ്ട്രീയമായി അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് തയ്യാറാക്കിയതാണെന്നും സി സി ബി അന്വേഷണത്തിൽ കണ്ടെത്തി. വീഡിയോയിൽ ദൃശ്യമാകുന്ന സംഭവങ്ങളുമായോ ആരോപണങ്ങളുമായോ സിദ്ധരാമയ്യയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സംഭവത്തിൽ വ്യാജ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്ത രണ്ടുപേരെ സി സി ബി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കടുപ്പിച്ച് സിദ്ധരാമയ്യ

വിവാദത്തിൽ സിദ്ധരാമയ്യ നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നും അതിവേഗത്തിലുള്ള ഈ നടപടിയുണ്ടായത്. വിഷയം രാഷ്ട്രീയമായി ചർച്ചയാകുകയും തനിക്കെതിരെ പാർട്ടിയിലടക്കം നീക്കങ്ങൾ ശക്തമാകുകയും ചെയ്തതോടെ സിദ്ധരാമയ്യ പ്രതിരോധം ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി തന്നോട് അടുപ്പമുള്ള പ്രമുഖ നേതാക്കളെ അദ്ദേഹം പ്രാതൽ ചർച്ചയ്ക്കായി വസതിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അന്വേഷണ ഏജൻസി ക്ലീൻ ചിറ്റ് നൽകിയതോടെ തത്കാലം സിദ്ധരാമയ്യയുടെ ഭാഗത്ത് നിന്ന് കൂടുതൽ നീക്കങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എസ്എംഎസ് വന്നില്ല, ഒരു രേഖയിലും ഒപ്പിട്ടില്ല; എഫ്ഡിയിൽ നിന്നടക്കം 35 കോടിയോളം രൂപ അപ്രത്യക്ഷമായതായി പരാതി
ഭർത്താവിനെ കൊലപ്പെടുത്താൻ യുവതിയും ജിം ട്രെയിനറും പദ്ധതിയിട്ടു, നീക്കങ്ങളെല്ലാം സിസിടിവിയിൽ, 2 പേർ അറസ്റ്റിൽ