
ചെന്നൈ : സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രിലങ്കൻ തീരത്തുനിന്ന് 29 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ( Indian fishermen ) ശ്രീലങ്കൻ നാവികസേന ( Sri Lankan Navy) അറസ്റ്റ് ചെയ്തു. പിടിയിലായവരെല്ലാം തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. ആറ് ബോട്ടുകളും കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ രാമേശ്വരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളാണ് ശ്രീലങ്കൻ സേനയുടെ പിടിയിലായത്. കച്ചത്തീവ്-നെടുണ്ടിവിന് സമീപം ഇവർ മീൻ പിടിക്കുന്നതിനിടെയാണ് അറസ്റ്റുണ്ടായത്.
read more Houthi Attack : സൗദി വിമാനത്താവളം ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണ ശ്രമം; പ്രതിരോധിച്ച് അറബ് സഖ്യസേന
സമുദ്രാതിർത്തി കടന്ന് അനധികൃത മത്സ്യബന്ധനം നടത്തിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിനായി ഇവരെ നാവിക ബേസിലേക്ക് കൊണ്ടുപോയി. പിടിയിലായവരെ കാങ്കസന്തുറൈ ക്യാമ്പിലേക്ക് കൊണ്ടുപോകുമോ അതോ അന്വേഷണത്തിന് ശേഷം നാട്ടിലേക്ക് അയക്കുമോ എന്ന് വ്യക്തമായിട്ടില്ലെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam