
ചെന്നൈ : ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്ത 15 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാൻ ഉത്തരവായി. ശ്രീലങ്കയിലെ മാന്നാർ കോടതിയാണ് തൊഴിലാളികളെ വിട്ടയക്കാൻ ഉത്തരവിട്ടത്. സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ മാസം അഞ്ചിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വിട്ടയച്ചവരിൽ 15 വയസ്സുള്ള ഒരു ബാലനുമുണ്ട്. ഇവരെ വിട്ടയക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണം എന്നാവശ്യപ്പെട്ട് രാമേശ്വരം തുറമുഖത്തെ മത്സ്യത്തൊഴിലാളികൾ രണ്ടാഴ്ചയായി പ്രതിഷേധത്തിലായിരുന്നു. രാമേശ്വരത്ത് നിന്നും മത്സ്യബന്ധനത്തിന് രണ്ട് ബോട്ടുകളിലായി പുറപ്പെട്ട ഇവരെ ശ്രീലങ്കൻ സേന അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ ശ്രീലങ്കയിൽ റിമാന്റ് ചെയ്തിരിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam