Srinagar Attack : ശ്രീന​ഗർ ഭീകരാക്രമണം; ഒരു  പൊലീസുകാരന് കൂടി വീരമൃത്യു; പിന്നിൽ ജയ്ഷെ മുഹമ്മദ്ദെന്ന് പൊലീസ്

Web Desk   | Asianet News
Published : Dec 14, 2021, 08:23 AM ISTUpdated : Dec 14, 2021, 09:03 AM IST
Srinagar Attack : ശ്രീന​ഗർ ഭീകരാക്രമണം; ഒരു  പൊലീസുകാരന് കൂടി വീരമൃത്യു; പിന്നിൽ ജയ്ഷെ മുഹമ്മദ്ദെന്ന് പൊലീസ്

Synopsis

ജയ്ഷെ മുഹമ്മദ്ദിൻ്റെ ഭാഗമായ കശ്മീർ ടൈഗേഴ്സാണ് ആക്രമണം നടത്തിയതെന്നും  പൊലീസ് അറിയിച്ചു.   

ദില്ലി: ശ്രീനഗർ ഭീകരാക്രമണത്തിന് (Srinagar Attack) പിന്നിൽ ജയ്ഷെ മുഹമ്മദ്ദെന്ന് ജമ്മു കശ്മീർ പൊലീസ് (Jammu Kashmir Police) ജയ്ഷെ മുഹമ്മദ്ദിൻ്റെ ഭാഗമായ കശ്മീർ ടൈഗേഴ്സാണ് ആക്രമണം നടത്തിയതെന്നും  പൊലീസ് അറിയിച്ചു.  അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ ഒരു  പൊലീസുകാരൻ കൂടി വീരമൃത്യു വരിച്ചു.

ശ്രീനഗറിലെ ഭീകരാക്രമണത്തിൽ പരിക്കേറ്റ രണ്ട് പൊലീസുകാരുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ രണ്ട് പൊലീസുകാർ വീരമൃത്യു വരിച്ചിരുന്നു. . പ്രദേശത്ത് അക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ് .ഇന്നലെ  വൈകുന്നേരം ആറ് മണിയോടെ  ശ്രീനഗര്‍ സിവാനിലെ പൊലീസ് ക്യാമ്പിന് സമീപമാണ് ആക്രമണം നടന്നത്. രണ്ടു ഭീകരർ പൊലീസുകാർ സഞ്ചരിക്കുകയായിരുന്ന ബസിന് നേരെ വെടിവെക്കുകയായിരുന്നു. ജമ്മു കശ്മീർ പൊലീസിന്റെ ഒന്‍പതാം ബറ്റാലിയിലെ പൊലീസുകാരാണ് ബസിലുണ്ടായിരുന്നത്. പരിശീലനത്തിന് ശേഷം ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.

ആക്രമണം സംബന്ധിച്ച വിവരങ്ങൾ  പ്രധാനമന്ത്രി തേടിയിരുന്നു. വീരമൃത്യു വരിച്ച പൊലീസുകാരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. ആക്രമണത്തെ അപലപിച്ച് ജമ്മു കശ്മീർ ലഫ.ഗവർണർ മനോജ് സിൻഹ രംഗത്ത് എത്തിയിരുന്നു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും സിൻഹ അറിയിച്ചു.

Read More: കശ്മീരിലെ ഭീകരാക്രമണത്തിന്‍റെ വിവരങ്ങൾ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജോർദാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി, എത്യോപ്യൻ പാർലമെന്‍റിനെ അഭിസംബോധന ചെയ്യും
ഇൻഷുറൻസ് രംഗത്ത് 100% വിദേശ നിക്ഷേപം, എൻ കെ പ്രേമചന്ദ്രന്‍റെ ഭേദഗതി തള്ളി; 'എൽഐസിക്ക് സംരക്ഷണം ഉറപ്പാക്കും'