ഇൻഷുറൻസ് രംഗത്തെ വിദേശ നിക്ഷേപം കൂട്ടാനടക്കം വ്യവസ്ഥകൾ ഉള്ള സബ് കാ ബീമാ സബ് കി രക്ഷ ബില്ല് ലോക്സഭ പാസ്സാക്കി

ദില്ലി: ഇൻഷുറൻസ് രംഗത്തെ വിദേശ നിക്ഷേപം കൂട്ടാനടക്കം വ്യവസ്ഥകൾ ഉള്ള സബ് കാ ബീമാ സബ് കി രക്ഷ ബില്ല് ലോക്സഭ പാസ്സാക്കി. ഇൻഷുറൻസ് നിയന്ത്രണ നിയമം ഉൾപ്പടെ മൂന്ന് നിയമങ്ങൾക്ക് പകരമാണ് പുതിയ ബില്ല്. വിദേശ നിക്ഷേപം നൂറു ശതമാനമാക്കുന്നത് എൽഐസിയെ ബാധിക്കുമെന്ന എംപിമാരുടെ വിമർശനം ധനമന്ത്രി തള്ളി കളഞ്ഞു. എൽഐസിക്ക് എല്ലാ സംരക്ഷണവും നല്കുമെന്നും ഏജന്‍റുമാരുടെ കമ്മീഷൻ ഉൾപ്പടെ ഉറപ്പാക്കുമെന്നും ധനമന്ത്രി മറുപടിയിൽ വ്യക്തമാക്കി. വിദേശനിക്ഷേപം 49 ശതമാനമായി കുറയ്ക്കണമെന്ന എൻ കെ പ്രേമചന്ദ്രൻറെ ഭേദഗതി തള്ളിക്കളഞ്ഞു. 

YouTube video player