ഫുഡ് പാക്കിൽ പൂപ്പൽ, കെട്ടിക്കിടന്ന വെള്ളം, ദുർഗന്ധം, ഡേറ്റ് കഴിഞ്ഞ ഉൽപ്പന്നം; സെപ്റ്റോയുടെ ലൈസൻസ് റദ്ദാക്കി

Published : Jun 01, 2025, 05:31 PM IST
ഫുഡ് പാക്കിൽ പൂപ്പൽ, കെട്ടിക്കിടന്ന വെള്ളം, ദുർഗന്ധം, ഡേറ്റ് കഴിഞ്ഞ ഉൽപ്പന്നം; സെപ്റ്റോയുടെ ലൈസൻസ് റദ്ദാക്കി

Synopsis

കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ, വൃത്തിഹീനമായ സാഹചര്യങ്ങൾ എന്നിവ കണ്ടെത്തിയതിനെ തുടർന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) സെപ്റ്റോയുടെ ഭക്ഷ്യ ബിസിനസ് ലൈസൻസ് സസ്പെൻഡ് ചെയ്തു.  

മുംബൈ: ഭക്ഷണസാധനങ്ങളിൽ പൂപ്പൽ, കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ, സംഭരിച്ചിരിക്കുന്നതും വൃത്തിഹീനമായ സാഹചര്യങ്ങളിലും, മഹാരാഷ്ട്രയിലെ ധാരാവിയിലുള്ള സെപ്റ്റോയുടെ ഗോഡൗൺ സന്ദർശിച്ചപ്പോൾ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) കണ്ട കാഴ്ചകളാണിവ. ഗുരുതരമായ ക്രമക്കേടുകളും ഭക്ഷ്യസുരക്ഷാ മാനദണ്ഡ ലംഘനവും കണ്ടെത്തിയതിന് പിന്നാലെ ഓൺലൈൻ പലചരക്ക് വിതരണ പ്ലാറ്റ്‌ഫോമായ സെപ്റ്റോ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭക്ഷ്യ ബിസിനസ് ലൈസൻസും എഫ്ഡിഎ സസ്പെൻഡ് ചെയ്തു.

അതേസമയം, സെപ്റ്റോ വിശദീകരണവുമായി രംഗത്തെത്തി. കമ്പനി ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി കമ്പനി അറിയിക്കുന്നു. സെപ്റ്റോയിൽ, ഭക്ഷ്യ സുരക്ഷയും ശുചിത്വവും ഉയർന്ന നിലവാരത്തിൽ നിലനിർത്തുന്നത് വിട്ടുവീഴ്ചയില്ലാത്ത കാര്യമാണ്. ഞങ്ങൾ ഇതിനകം ഒരു ആഭ്യന്തര അന്വേഷണ ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കും.

തിരിച്ചറിഞ്ഞ വീഴ്ചകൾ പരിഹരിക്കുന്നതിനും, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ചതും സുരക്ഷിതവുമായ ഉൽപ്പന്നങ്ങൾ നൽകുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നിയമാനുസൃതമായി കാര്യങ്ങൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ആവശ്യമായ എല്ലാ തിരുത്തൽ നടപടികളും ഞങ്ങൾ സ്വീകരിക്കുമെന്നും സെപ്റ്റോ പ്രസ്താവനയിൽ പറഞ്ഞു.  ഓൺലൈൻ പലചരക്ക് വിതരണ പ്ലാറ്റ്‌ഫോമുകൾ,  10 മിനിറ്റിനുള്ളിൽ അതിവേഗ ഡെലിവറി വാഗ്ദാനം സാധനങ്ങൾ എത്തിക്കുന്നത് വലിയ മാറ്റമാണെങ്കിലും ആരോഗ്യ സുരക്ഷയുടെ പ്രാധാന്യമാണ് ധാരാവിയിലെ സംഭവം ചൂണ്ടിക്കാണിക്കുന്നത്. 

ഔട്ലെറ്റിൽ പരിശോധനയിൽ കണ്ടെത്തിയത്,  ഭക്ഷ്യവസ്തുക്കളിൽ പൂപ്പൽ വളർച്ച,  കെട്ടിക്കിടക്കുന്ന വെള്ളത്തിനടുത്ത് ഭക്ഷ്യ ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നു. കോൾഡ് സ്റ്റോറേജ് താപനില നിലനിർത്തിയില്ല,  ഭക്ഷ്യവസ്തുക്കൾ ക്രമരഹിതമായും വൃത്തിയില്ലാത്ത രീതിയിലും, നിലത്ത് അലക്ഷ്യമായും സൂക്ഷിച്ചിരുന്നു. കൂട്ടത്തിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ കാലാവധി കഴിയാത്ത സ്റ്റോക്കിനൊപ്പം സൂക്ഷിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി