അനാവശ്യമായി പുകഴ്ത്തി സംസാരിച്ചാൽ നടപടി; ഡിഎംകെ എംഎൽഎമാ‍ര്‍ക്ക് സ്റ്റാലിൻ്റെ താക്കീത്

By Web TeamFirst Published Aug 28, 2021, 5:37 PM IST
Highlights

ഡിഎംകെ എം എൽ എ അയ്യപ്പൻ തൻ്റെ പ്രസംഗത്തിൻ്റെ 17 മിനിറ്റിൽ ഭൂരിഭാഗം സമയവും സ്റ്റാലിനെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയാണ് താക്കീത് നൽകിയത്.

ചെന്നൈ: നിയമസഭയിൽ അനാവശ്യമായി തന്നെ പുകഴ്ത്തി സംസാരിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ഡിഎംകെ എംഎൽഎമാർക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ താക്കീത്. സഭയിൽ ചോദ്യങ്ങളും വിഷയങ്ങളും ഉന്നയിക്കാനുള്ള സമയം പുകഴ്ത്തലിൽ പാഴാക്കി കളയരുത്. എല്ലാറ്റിനും ഒരു പരിധിയുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ എം എൽ എ അയ്യപ്പൻ തൻ്റെ പ്രസംഗത്തിൻ്റെ 17 മിനിറ്റിൽ ഭൂരിഭാഗം സമയവും സ്റ്റാലിനെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയാണ് താക്കീത് നൽകിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!