സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ദില്ലിയിൽ സമാപിച്ചു

Published : Sep 19, 2026, 09:38 PM IST
Nirmala Sitharaman

Synopsis

കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയിൽ ദില്ലിയിൽ നടന്ന യോഗത്തിൽ വൈദ്യുതി, വിമാന ഇന്ധനം എന്നിവ ജിഎസ്ടിക്ക് കീഴിൽ കൊണ്ടുവരാൻ നിർദേശം.

ദില്ലി : കേന്ദ്രധനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ദില്ലിയിൽ സമാപിച്ചു. വൈദ്യുതി, വിമാന ഇന്ധനം എന്നിവയ്ക്ക് ജിഎസ്ടി വ്യാപിക്കുന്നത് പരിഗണിക്കണമെന്ന് പതിനഞ്ചാം ധനകാര്യകമ്മീഷൻ ചെയർമാൻ എൻ.കെ സിങ്ങ് അഭിപ്രായപ്പെട്ടു. നിലവിൽ സംസ്ഥാനങ്ങൾ നേരിട്ട് നികുതി ചുമത്തുന്ന വിഭാഗങ്ങളാണിവ. കേരളം അടക്കം പല സംസ്ഥാനങ്ങൾക്കും ഈക്കാര്യത്തിൽ വിയോജിപ്പുണ്ട്. യോഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും പങ്കെടുത്തു. രാവിലെ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി മുഖ്യമന്ത്രി ചർച്ച നടത്തി. പ്രവാസി മലയാളികളുടെ ക്ഷേമ വിഷയങ്ങൾ ചർച്ചയായി . ഹൈക്കമാൻഡ് നേതൃത്വവുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സംഘടനാ, സർക്കാർ വിഷയങ്ങൾ ചർച്ചയായെന്നാണ് സൂചന. കെ.പി.സി.സി. പ്രസിഡൻ്റുമായി ബന്ധപ്പെട്ടും പാർട്ടി കാര്യങ്ങളും ഉൾപ്പെടെ ചർച്ച നടന്നു എന്നാണ് സൂചന.മുഖ്യമന്ത്രി വൈകീട്ട് കേരളത്തിലേക്ക് മടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; നോട്ടീസ് ലഭിച്ചവരിൽ മുഖ്യമന്ത്രി രേഖ ഗുപ്തയും മുൻ മുഖ്യമന്ത്രി കെജ്‍രിവാളും, ദില്ലിയിൽ മൂന്നിലൊന്ന് പേർക്കും നോട്ടീസ്
ദില്ലി സർവകലാശാല തെരഞ്ഞെടുപ്പിലെ എബിവിപി വിജയം ആഘോഷമാക്കി ബിജെപി; ഒത്തുകളിയെന്ന് പ്രതിപക്ഷം, ക്യാമ്പസിലും തലസ്ഥാനത്തും വൻ സംഘർഷം