എസ്‌സിഒയുടെ എട്ട് അത്ഭുതങ്ങളുടെ പട്ടികയില്‍ ഇടംനേടി സ്റ്റാച്യു ഓഫ് യൂണിറ്റി

By Web TeamFirst Published Jan 15, 2020, 7:31 PM IST
Highlights

ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ഓര്‍മ്മക്കായാണ് ഏകതാ പ്രതിമ സ്ഥാപിച്ചത്. 2989 കോടി രൂപ മുടക്കി ഗുജറാത്തിലെ നര്‍മ്മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപമാണ്  പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.

ദില്ലി: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിയെ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ എട്ട് അത്ഭുതങ്ങളില്‍ ഉള്‍പ്പെടുത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

”ഏകതാ പ്രതിമയെ എസ്‌സിഒയുടെ 8 അത്ഭുതങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് പ്രചോദനകരമാണ്. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. എസ്‌സിഒയില്‍ അംഗമായ രാജ്യങ്ങള്‍ക്കിടയിലെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനമാണിത്”ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

Appreciated the ’s efforts to promote tourism among member states. The “8 Wonders of SCO”, which includes the  , will surely serve as an inspiration. pic.twitter.com/nmTbz6qIFg

— Dr. S. Jaishankar (@DrSJaishankar)

ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ഓര്‍മ്മക്കായാണ് ഏകതാ പ്രതിമ സ്ഥാപിച്ചത്. 2989 കോടി രൂപ മുടക്കി ഗുജറാത്തിലെ നര്‍മ്മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപമാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. 2018 ഒക്ടോബർ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമ രാജ്യത്തിനായി സമർപ്പിക്കുകയും ചെയ്തിരുന്നു. 

“ - World’s Tallest Statue” is included in Shanghai Cooperation Organisation’s “8 wonders of SCO” list. pic.twitter.com/2cqWrwd0ns

— Statue Of Unity (@souindia)

597 അടി ഉയരത്തിലാണ് (182 മീറ്റര്‍) പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. 128 മീറ്ററാണ് 2008 ല്‍ പൂര്‍ത്തിയാക്കിയ സ്പ്രിംഗ് ടെംബിള്‍ ബുദ്ധയുടെ ഉയരം. ന്യൂയോര്‍ക്കിലെ 'സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി' യുടെ ഇരട്ടി ഉയരവും സര്‍ദാര്‍ പട്ടേലിന്‍റെ പ്രതിമയുടെ സവിശേഷതയാണ്. 93 മീറ്ററാണ് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ ഉയരം.

Read Also: സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഇരട്ടി പൊക്കം; ലോകത്തിലെ വലിയ പ്രതിമ ഇനി ഇന്ത്യയില്‍
 

click me!