
മുംബൈ: മഹാരാഷ്ട്രയിലെ യവത്മാലിലെ മില്ലിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലാളികൾക്ക് പരിക്ക്. പയറുവർഗങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്റ്റീൽ യൂണിറ്റ് ശരീരത്തിലേക്ക് വീണ് മൂന്ന് തൊഴിലാളികൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ചൊവ്വാഴ്ച്ചയോടെെ ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ ആണ് സംഭവം. യവത്മലിലെ എം ഐ ഡി സി (മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ) യിൽ സ്ഥിതി ചെയ്യുന്ന ജെയിൻ ദാൽ മില്ലിലാണ് തൊഴിലാളികൾക്ക് ദാരുണാന്ത്യം സംഭവിച്ചത്. പയറുവർഗങ്ങൾ സൂക്ഷിക്കുന്നതിനുള്ള സംഭരണ സ്റ്റീൽ യൂണിറ്റ് തകർന്ന് 5 തൊഴിലാളികളുടെ മേൽ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. മറ്റ് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റുവെന്നും അവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തൊഴിലാളികളിൽ രണ്ട് പേർ മധ്യപ്രദേശിൽ നിന്നുള്ളവരും ഒരാൾ മഹാരാഷ്ട്രയിലെ വാർധയിൽ നിന്നുള്ള ആളുമാണെന്ന് പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam