
പാറ്റ്ന: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ്. സംഭവത്തിൽ ഒരു യാത്രക്കാരന്റെ മൂക്കിന് പരിക്കേറ്റു. ഭഗൽപൂർ - ജയ്നഗർ എക്സ്പ്രസ് ട്രെയിനിന് നേരെ ബിഹാറിൽ വെച്ചാണ് കല്ലേറുണ്ടായത്. അതേസമയം എറിഞ്ഞയാളുടെ ചിത്രങ്ങളും വീഡിയോയും ട്രെയിനിൽ നിന്നുതന്നെ ഒരാൾ വീഡിയോയിൽ പകർത്തുകയും ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെട്ട ചിത്രങ്ങളിലൊന്നിൽ ഒരു യുവാവ് ട്രെയിനിന് നേരെ തൊട്ടടുത്ത് നിന്ന് കല്ലെറിയുന്നത് കാണാം. മറ്റൊരു ചിത്രത്തിൽ ഒരു യാത്രക്കാരൻ മൂക്കിന് പരിക്കേറ്റ നിലയിൽ ട്രെയിനിനകത്ത് സീറ്റിൽ ഇരിക്കുന്നതുമാണ് ഉള്ളത്. ദർബംഗയ്ക്കും കാകർഘാതിയ്ക്കും ഇടയ്ക്കുവെച്ചാണ് കല്ലേറുണ്ടായതെന്നും എറിഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നും വീഡിയോ ക്ലിപ്പിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു.
ഇത്തരക്കാർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് സോഷ്യൽ മീഡിയയിൽ നിരവധിപ്പേർ ആവശ്യപ്പെട്ടു. അതേസമയം ഈ പോസ്റ്റിൽ പ്രതികരണവുമായി റെയിൽവെ മന്ത്രാലയവും രംഗത്തെത്തി. ഈ സംഭവത്തിൽ കുറ്റക്കാരനായ വ്യക്തിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും റെയിൽവെ അറിയിച്ചു. ട്രെയിനിന് നേരെ കല്ലെറിയുന്ന സാമൂഹിക വിരുദ്ധർക്കെതിരെ തക്ക നടപടികൾ സ്വീകരിച്ചുവരുന്നതായും റെയിൽവെ അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam