ഉദ്ഘാടനത്തിന് മുൻപേ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്: ഒരു കോച്ചിൻ്റെ വശത്തെ ചില്ലുകൾ പൂര്‍ണമായി തകര്‍ന്നു

Published : Jan 11, 2023, 11:50 PM IST
ഉദ്ഘാടനത്തിന് മുൻപേ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്: ഒരു കോച്ചിൻ്റെ വശത്തെ ചില്ലുകൾ പൂര്‍ണമായി തകര്‍ന്നു

Synopsis

ജനുവരി 19-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യേണ്ട സെക്കന്തരാബാദ് - വിശാഖപട്ടണം ട്രെയിനിന് നേരെയാണ് അജ്ഞാതര്‍ കല്ലേറ് നടത്തിയത്

വിശാഖപട്ടണം: വിശാഖപട്ടണത്ത് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. ജനുവരി 19-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യേണ്ട സെക്കന്തരാബാദ് - വിശാഖപട്ടണം ട്രെയിനിന് നേരെയാണ് അജ്ഞാതര്‍ കല്ലേറ് നടത്തിയത്. ആക്രമണത്തിൽ ട്രെയിനിലെ ഒരു കോച്ചിൻ്റെ വശത്തെ ചില്ലുകൾ മുഴുവൻ തകര്‍ന്നു. നിലവിൽ ട്രയൽ റണ്‍ നടത്തി വരികയായിരുന്ന ട്രെയിൻ വിശാഖപട്ടണം സ്റ്റേഷനിലേക്ക് പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കുമായി കൊണ്ടു വരുന്നതിനിടെയാണ് കല്ലേറുണ്ടായത്. കാഞ്ചരപാളം എന്ന പ്രദേശത്ത് വച്ച് അജ്ഞാതര്‍ വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. ലോക്കൽ പൊലീസും ആര്‍പിഎഫും സ്ഥലത്ത് പരിശോധന നടത്തി. 

PREV
click me!

Recommended Stories

ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ
ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി