കനയ്യകുമാറിന്‍റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നു, അഞ്ച് ദിവസത്തിനിടെ മൂന്നാമത്തെ ആക്രമണം

Web Desk   | stockphoto
Published : Feb 07, 2020, 08:03 AM IST
കനയ്യകുമാറിന്‍റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നു, അഞ്ച് ദിവസത്തിനിടെ മൂന്നാമത്തെ ആക്രമണം

Synopsis

അഞ്ച് ദിവസത്തിനിടെ ഇത് മൂന്നാം തവണെയാണ് കനയ്യയും സംഘവും അക്രമണം നേരിടുന്നത്. ബുധനാഴ്ച രാത്രിയും കനയ്യ കുമാറിന്‍റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടന്നിരുന്നു.

പാറ്റ്ന: സിപിഐ നേതാവ്  കനയ്യ കുമാറിന്‍റെ വാഹന വ്യൂഹത്തിന് നേരെ വീണ്ടും ആക്രമണം. പാറ്റനയ്ക്കടുത്ത് മധേപുരയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലിയില്‍ അഭിസംബോധന ചെയ്യാന്‍ പോകവെയാണ് കനയ്യയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കല്ലേറുകൊണ്ട് വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. 

അഞ്ച് ദിവസത്തിനിടെ ഇത് മൂന്നാം തവണെയാണ് കനയ്യയും സംഘവും അക്രമണം നേരിടുന്നത്. ബുധനാഴ്ച രാത്രിയും കനയ്യ കുമാറിന്‍റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടന്നിരുന്നു. ഒരു സംഘമാളുകള്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വാഹനങ്ങളുടെ ചില്ല് തകരുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബിഹാറില്‍ വച്ചായിരുന്നു ആദ്യത്തെ ആക്രമണം.

PREV
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ
അമിത് ഷായുടേത് നിലവാരം കുറഞ്ഞ പ്രസംഗം; ലോക്സഭയിലെ രാഹുൽ ​ഗാന്ധി - അമിത് ഷാ പോരിൽ പ്രതികരിച്ച് കെ സി വേണു​ഗോപാൽ എംപി