
ഛണ്ഡീഗഡ്: പാക്കിസ്ഥാനുമായി സഹകരിച്ച് കര്‍താര്‍പുര്‍ ഇടനാഴി നിര്‍മ്മിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് ബിജെപി രാജ്യസഭ എംപി സുബ്രഹ്മണ്യന്‍ സ്വാമി. ഇതേക്കുറിച്ച് പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച ഒരു പൊതുപരിപാടിക്കിടെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രസ്താവന. സിഖ് മതവിശ്വാസികളുടെ വികാരത്തെ ഹാനിക്കില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സിഖുകാര്‍ക്ക് കര്‍താര്‍പുര്‍ വൈകാരിക വിഷയമാണെങ്കിലും അവര്‍ അത് മനസ്സിലാക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ ഗുരുദാസ്പുരില്‍ ഗുരുനാനാക്ക് ദേരയെ പാക്കിസ്ഥാനിലെ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് കര്‍താര്‍പുര്‍. നാലുകിലോമീറ്റര്‍ നീളമുള്ള ഈ ഇടനാഴിയിലൂടെ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് വിസയില്ലാതെ ഗുരുദ്വാരയിലേക്ക് കടക്കാനാകും. സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് 18 വര്‍ഷത്തോളം ജീവിച്ച സ്ഥലമാണ് സാഹിബ് ഗുരുദ്വാര.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam