
കൊല്‍ക്കത്ത: കുറച്ചുദിവസങ്ങളായി ആനയും ആനപ്രേമികളും ആനക്കഥകളും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അതിനിടെ അങ്ങ് ബംഗാളില്‍ നിന്ന് രസകരമായൊരു ആനക്കഥ എത്തിയിട്ടുണ്ട്. ഈ കഥയിലെ താരം ഒരു കൊമ്പനാനയാണ്, പേര് ഭാത്‌ബൂട്ട്!
ഭാത്‌ബൂട്ട് എന്ന് പറഞ്ഞാല്‍ ബംഗാളിഭാഷയില്‍ 'അരിക്കള്ളന്‍' . ഈ പേര് വെറുതെയങ്ങ് വന്നതൊന്നുമല്ല, ഇവന്‍ ആള് ഒരു ആനക്കള്ളന്‍ തന്നെയാണ്. ചോറ് ആണ് ഇഷ്‌ടഭക്ഷണം. വീടുകളിലൊക്കെ പാകം ചെയ്‌ത് വച്ചിരിക്കുന്ന ചോറ് ജനാലയിലൂടെയും മറ്റും മോഷ്ടിക്കല്‍ ആണ് പ്രധാന ജോലി!
പശ്ചിമബംഗാളിലെ ദുവാരസിലാണ് ഭാത്‌ബൂട്ടിനെ കാണാനാവുക. ചിലപട്ട വനത്തിലും ജല്‍ദാപറ നാഷണല്‍ പാര്‍ക്കിലുമൊക്കെയാണ് ഭാത്‌ബൂട്ട് അലഞ്ഞുതിരിയാറുള്ളത്. അഭിരൂപ് ചാറ്റര്‍ജി എന്നയാളാണ് ട്വിറ്ററില്‍ ഭാത്‌ബൂട്ടിനെക്കുറിച്ചുള്ള വിശേഷം പങ്കുവച്ചത്. ഒപ്പം രസകരമായൊരു ഫോട്ടോയും ചേര്‍ത്തിട്ടുണ്ട്. 2018 ഓഗസ്‌റ്റില്‍ കേണല്‍ രോഹിത് ശര്‍മ്മ പകര്‍ത്തിയ ഭാത്‌ബൂട്ടിന്റെ ചിത്രമാണ് ട്വീറ്റിനൊപ്പം അഭിരൂപ് പങ്കുവച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam