തെരുവ് നായ ആക്രമണം: പുതിയ മൃഗജനനനിയന്ത്രണ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം

Published : Apr 19, 2023, 09:20 AM IST
തെരുവ് നായ ആക്രമണം: പുതിയ മൃഗജനനനിയന്ത്രണ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം

Synopsis

തെരുവ് നായ ആക്രമണങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് കേന്ദ്ര നീക്കം.

ദില്ലി : തെരുവ് നായ ആക്രമണത്തിൽ പുതിയ മൃഗ ജനന നിയന്ത്രണ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം. 
പുതിയ വിജ്ഞാപനം അനുസരിച്ച്  മൃഗങ്ങളുടെ ജനന നിയന്ത്രണ പരിപാടികൾ, തെരുവ് നായ്ക്കളുടെ വന്ധ്യംകരണം, വാക്സിനേഷൻ എന്നിവ തദ്ദേശ സ്ഥാപനങ്ങൾ സ്ഥാപനങ്ങൾ വഴി നടത്താം. തെരുവ് നായ ആക്രമണങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് കേന്ദ്ര നീക്കം. 

2001 ലെ നിയമങ്ങളാണ് നിലവിലുണ്ടായിരുന്നത്. എന്നാൽ മൃഗ ജനന നിയന്ത്രണ നിയമങ്ങളിലെ ചട്ടങ്ങളിൽ കഴിഞ്ഞ മാസം കേന്ദ്രം മാറ്റം വരുത്തിയിരുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്നതാണ് 2023 മാർച്ചിലെ ഈ വിജ്ഞാപനം. ഇത് കാര്യക്ഷമമായി നടപ്പിലാക്കണമെന്ന നിർദ്ദേശമാണ് ഇപ്പോൾ കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. 

Read More : വയനാട് സഹോദരന്റെ അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു

PREV
Read more Articles on
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ