പാർലമെന്റിൽ ഹാജരാവാത്ത അമിത് ഷായുടെ നടപടിയെ കടുത്ത ഭാഷയിൽ പ്രതിഷേധം; ഹാരിസ് ബീരാൻ എംപി സഭയിൽ നിന്നും ഇറങ്ങിപ്പോയി

Published : Aug 05, 2026, 07:36 PM IST
Haris Beeran MP

Synopsis

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്ന ബില്ലിനെ വിമർശിച്ച് മുസ്‌ലിം ലീഗ് എം.പി ഹാരിസ് ബീരാൻ. ജുഡീഷ്യൽ സംവിധാനത്തിൽ ഘടനാപരമായ മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ജഡ്ജിമാരുടെ എണ്ണവും ശമ്പളവും വർദ്ധിപ്പിക്കണമെന്നും നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു.

ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ഭേദഗതി ബിൽ ചർച്ചയ്ക്കിടെ രാജ്യത്തെ ജുഡീഷ്യൽ സംവിധാനത്തിൽ ശക്തമായ ഘടനാപരമായ മാറ്റങ്ങൾ വരുത്തണമെന്ന് മുസ്‌ലിം ലീഗ് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാൻ എം.പി ആവശ്യപ്പെട്ടു. പാർലമെന്റ് നടപടികളിൽ പങ്കടുക്കാത്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ച അദ്ദേഹം, പ്രതിഷേധ സൂചകമായി പാർലമെന്റിൽ നിന്ന് വാക്കൗട്ട് നടത്തുകയും ചെയ്തു. കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ഭേദഗതി ബിൽ കേവലം തൊലിപ്പുറത്തെ പരിഷ്കാരം മാത്രമാണെന്ന് ഹാരിസ് ബീരാൻ എം.പി വിമർശിച്ചു. ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച അദ്ദേഹം, സഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഹാജരാകാത്ത നടപടിയെ രൂക്ഷമായി ചോദ്യം ചെയ്യുകയും പ്രതിഷേധിച്ച് പാർലമെന്റിൽ നിന്ന് വാക്കൗട്ട് നടത്തുകയും ആയിരുന്നു.

രാജ്യത്തെ കോടതികളിൽ ലക്ഷക്കണക്കിന് കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും വിചാരണ കോടതികളിലെയും ജഡ്ജിമാരുടെ എണ്ണം അടിയന്തരമായി വർദ്ധിപ്പിക്കേണ്ടതുണ്ട്. ജഡ്ജി നിയമനത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് അവകാശപ്പെടുന്ന കേന്ദ്ര സർക്കാർ, കേരള ഹൈക്കോടതിയിലേക്ക് കൊളീജിയം ശുപാർശ ചെയ്ത രണ്ട് പേരുടെ നിയമനത്തിന് ഇതുവരെ അംഗീകാരം നൽകാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 65 വയസ്സായി ഏകീകരിക്കണമെന്നും, മിടുക്കരായ അഭിഭാഷകരെ ജഡ്ജി സ്ഥാനത്തേക്ക് ആകർഷിക്കുന്നതിനായി ജഡ്ജിമാരുടെ പ്രതിമാസ ശമ്പളം 20 ലക്ഷം രൂപയായി വർദ്ധിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ജഡ്ജിമാരുടെ നിയമനത്തിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തണമെന്നും, കൊളീജിയം ശുപാർശ ചെയ്യുന്ന പേരുകൾ അംഗീകരിക്കാതെ കേന്ദ്ര സർക്കാർ അനാവശ്യമായി വൈകിപ്പിക്കുകയാണെന്നും ഹാരിസ് ബീരാൻ എം.പി ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ
വീണ്ടും മാപ്പ്; പ്രധാനമന്ത്രിയുടെ വീഡിയോ നീക്കംചെയ്തതിൽ കേന്ദ്ര ഐടി മന്ത്രിയോട് ക്ഷമാപണം നടത്തി മെറ്റയുടെ ഉന്നത ഉദ്യോ​ഗസ്ഥൻ