ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പെണ്‍കുട്ടിയോട് തോറ്റ പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു

By Web TeamFirst Published Jul 20, 2019, 7:03 PM IST
Highlights

ക്ലാസ് ലീഡ‍‍ര്‍ സ്ഥാനം ഒരു പെണ്‍കുട്ടിയോട് തോല്‍ക്കേണ്ടി വന്നെന്ന് കുട്ടി പരാതി പറഞ്ഞിരുവെന്നും സ്കൂളില്‍ ലീഡര്‍ സ്ഥാനത്തിന് വേണ്ടി നടന്ന തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷം കുട്ടി അസ്വസ്ഥനായിരുന്നെന്നും മാതാപിതാക്കള്‍

ബോംഗിര്‍: ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ തോറ്റ പതിമൂന്ന് വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ ബോംഗിറിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ കുട്ടിയെ രാമണ്ണാപേട്ടിന് സമീപം റെയില്‍വേ ട്രാക്കിലാണ് കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. 

വ്യാഴാഴ്ച സ്കൂള്‍ കഴിഞ്ഞ് കുട്ടി വീട്ടിലെത്താതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ക്ലാസ് ലീഡ‍‍ര്‍ സ്ഥാനം ഒരു പെണ്‍കുട്ടിയോട് തോല്‍ക്കേണ്ടി വന്നെന്ന് കുട്ടി പരാതി പറഞ്ഞിരുവെന്നും സ്കൂളില്‍ ലീഡര്‍ സ്ഥാനത്തിന് വേണ്ടി നടന്ന തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷം കുട്ടി അസ്വസ്ഥനായിരുന്നെന്നും മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കി. 

Telangana: A 13-year-old boy committed suicide allegedly after losing class leadership polls. N Reddy, DCP, Bhonghir, says,"He went missing on 18 July. Body was found on railway track in Ramannapet. He was disturbed as he lost class leadership elections in his school." (19.07) pic.twitter.com/aGLKp21dho

— ANI (@ANI)

കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രക്ഷിതാക്കള്‍ സംഭവത്തില്‍ പരാതി നല്‍കിയാല്‍ കൂടുതല്‍ അന്വേഷണമുണ്ടാവുമെന്ന് പൊലീസ് വ്യക്തമാക്കി. 

click me!