
ദില്ലി: ദില്ലി ഓൾഡ് രാജീന്ദ്ര നഗറിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൻ്റെ ബേസ്മെൻ്റിൽ വെള്ളം കയറി രണ്ട് വിദ്യാർത്ഥിനികള്‍ക്ക് ദാരുണാന്ത്യം. കൂടുതൽ വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന സംശയത്തിൽ സ്ഥലത്ത് എന്‍ഡിആര്‍എഫ് പരിശോധന നടത്തുകയാണ്.
കനത്ത മഴയെ തുടര്‍ന്നാണ് സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൻ്റെ ബേസ്മെന്റിൽ വെള്ളം നിറഞ്ഞത്. കനത്ത മഴല്‍ സ്ഥാപനത്തിൻ്റെ മുന്നിലെ റോഡിൽ മുഴുവൻ വെള്ളം നിറഞ്ഞിരുന്നു. കനത്ത വെള്ളക്കെട്ടിൽ കെട്ടിടത്തിൻ്റെ താഴെ നിലയിലേക്ക് വെള്ളം വേഗത്തിൽ ഒഴുകി എത്തുകയായിരുന്നു എന്നാണ് നിഗമനം. സ്ഥലത്ത് എന്‍ഡിആര്‍എഫ് പരിശോധന തുടരുകയാണ്. വെള്ളം വറ്റിച്ചുള്ള പരിശോധനയിലേക്ക് കടന്നിട്ടുണ്ട് എന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam