
ദില്ലി: ഐഐടിയിൽ വിദ്യാർത്ഥിയെ തTങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാസിക്ക് സ്വദേശി സഞ്ജയ് നെർക്കറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയ്ത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അവസാന വർഷ എം ടെക്ക് വിദ്യാർത്ഥിയായിരുന്നു നെർക്കർ. ഐഐടിയുടെ ദ്രോണാചാര്യ ഹോസ്റ്റലിലാണ് സംഭവം.
ഇന്നലെ വീട്ടുകാർ ഫോണിലൂടെ നെർക്കറിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് വീട്ടുകാർ ഹോസ്റ്റലിലുണ്ടായിരുന്ന മറ്റ് കുട്ടികളെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ ഹോസ്റ്റൽ അധികൃതരും കുട്ടികളും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് നെർക്കറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലോക്സഭയിലേക്ക് കെ കെ ശൈലജയുടെ പേരും, ഒന്നല്ല, രണ്ട് മണ്ഡലങ്ങളിൽ പരിഗണനയിൽ; എ പ്രദീപ്കുമാറിനും സാധ്യത
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
https://www.youtube.com/watch?v=Ko18SgceYX8