വിജയ്‍യുടെ തഞ്ചാവൂർ റാലിക്കിടെ പരിക്കേറ്റ കോളേജ് വിദ്യാർത്ഥി മരിച്ചു; അപകടം വിജയ്‍യുടെ വാഹനത്തെ പിന്തുടരുന്നതിനിടെ

Published : Mar 24, 2026, 03:53 AM IST
vijay rally accident

Synopsis

മാർച്ച്‌ നാലിന് വിജയ്‍യുടെ വാഹനത്തെ ബൈക്കിൽ പിന്തുടരുന്നതിനിടെ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഘ്‌നേഷ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റാലിക്കിടെയുണ്ടാകുന്ന അപകടങ്ങൾ രാഷ്ട്രീയ എതിരാളികൾ ചർച്ചയാക്കുന്നതിനിടെയാണ് ഈ മരണം.

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്‍യുടെ തഞ്ചാവൂർ റാലിക്കിടെ പരിക്കേറ്റ കോളേജ് വിദ്യാർത്ഥി മരിച്ചു. പി വിഘ്‌നേഷ് (19) ആണ് മരിച്ചത്. മാർച്ച്‌ നാലിന് വിജയ് യുടെ വാഹനത്തെ ബൈക്കിൽ പിന്തുടരുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. വിജയ് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ നിരവധി ആരാധകരും പ്രവർത്തകരും ഇരുചക്ര വാഹനങ്ങളിൽ അദ്ദേഹത്തെ പിന്തുടർന്നിരുന്നു. അന്ന് അഞ്ചിലേറെ പേർക്ക് അപകടം സംഭവിച്ച് പരിക്കേറ്റിരുന്നു. അവരിൽ ഒരാളാണ് വിഘ്നേഷ്.

വിഘ്നേഷിനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ തിരുച്ചിറപ്പള്ളിയിലെ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ കുറേ ദിവസങ്ങളായി ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഡിഗ്രി വിദ്യാർത്ഥിയാണ് വിഘ്നേഷ്. കരൂർ ദുരന്തത്തിന് ശേഷവും വിജയുടെ റാലികളിൽ അപകടങ്ങൾ ഉണ്ടാകുന്നത് രാഷ്ട്രീയ എതിരാളികൾ ചർച്ചയാക്കുന്നതിനിടെയാണ് വിദ്യാർത്ഥിയുടെ മരണം സംഭവിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ ഫോർമുലയുമായി കേന്ദ്രം; അംഗബലം 50% വർധിപ്പിക്കാം, വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് ഉറപ്പാക്കും
'വെറും ഊഹാപോഹം മാത്രം', എൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രം