
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെൻററി പ്രദർശനം തടയുന്നതിനെതിരെ ജാമിയ മിലയയിൽ പ്രതിഷേധിച്ചതിന് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ ദില്ലി പൊലീസ് വിട്ടയച്ചില്ല. എസ്എഫ്ഐ , എൻഎസ് യുഐ സംഘടനകളിലെ പത്തിലധികം വിദ്യാർത്ഥികള്‍ ഫത്തേപൂർ പൊലീസ് സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. അതേസമയം കൂടുതൽ സർവകലാശാലകളിൽ ഡോക്യുമെൻററി പ്രദർശിപ്പിക്കാനാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം. ദില്ലി സർവകലാശാല, അംബേദ്കർ സർവകലാശാല, കൊൽക്കത്തയിലെ പ്രസിഡൻസി സർവകലാശാല എന്നിവിടങ്ങളിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കും. ജെഎൻയുവിൽ വിദ്യാർത്ഥി യൂണിയൻ ഇന്ന് രാത്രി പ്രതിഷേധ മാർച്ച് നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam